14
Dec 2023
Sat
14 Dec 2023 Sat

ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് ഒമാനിൽ മരിച്ചു. തൃശൂർ മുല്ലശ്ശേരി വെങ്കിടങ്ങ് സ്വദേശി വാഴപ്പിലാത്ത് മാധവന്റെയും ​ഗിരിജയുടെയും മകൻ ധനേഷ്(37) ആണ് മരിച്ചത്. മസ്‌കത്തിലെ മിസ്ഫയിൽ സുഹൃത്തുക്കളുമൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ അസ്വസ്ഥത അനുഭവപ്പെട്ട ദനേശിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിസ്‌വയിലെ സ്വകാര്യ റെഡി മിക്സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: അക്ഷയ, മകൻ: ആദിശ് മാധവ്, സഹോദരങ്ങൾ: ദിവ്യ, ധന്യ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.