27
Dec 2023
Sun
27 Dec 2023 Sun

സംസ്ഥാനത്ത് പുതിയ കോവിഡ് വകഭേദം കണ്ടെത്തി; രോഗം ബാധിച്ചത് ആയിരത്തിലേറെ പേര്‍ക്ക്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കേരളത്തില്‍ കോവിഡിന്റെ പുതിയ ഉപവകഭേദമായ ‘ജെഎന്‍.1’ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ 79കാരിക്കാണ് പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ആര്‍ടിപിസിആര്‍ പരിശോധനയിലാണ് 79കാരന് രോ?ഗം സ്ഥിരീകരിച്ചത്. നിലവില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. നവംബര്‍ 18നു കോവിഡ് സ്ഥിരീകരിച്ച സാംപിളില്‍ നടത്തിയ ജനിതക പരിശോധനയുടെ ഫലം 13നാണ് ലഭ്യമായത്. ഇതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതയും തയാറെടുപ്പും ശക്തമാക്കി.

പുതിയ വകഭേദം കണ്ടെത്തിയതോടെ കേന്ദ്രം കേരളത്തിലെ ആരോഗ്യവകുപ്പുമായി ആശയവിനമയം നടത്തി. വിദേശത്തു നിന്നെത്തുന്നവര്‍ പൊതുവേ കൂടുതലുള്ള കേരളത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനാണ് നി!ര്‍ദേശം. 2023 സെപ്റ്റംബറില്‍ അമേരിക്കയിലാണ് ആദ്യമായി കോവിഡിന്റെ പുതിയ വകഭേദമായ ‘ജെഎന്‍1’ കണ്ടെത്തിയത്. തുടര്‍ന്ന് ചൈനയില്‍ ഇത് വ്യാപകമാവുകയായിരുന്നു. അമേരിക്കയടക്കമുള്ള പതിനൊന്ന് രാജ്യങ്ങളില്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തില്‍ കോവിഡ് കേസുകളുടെ വര്‍ധന തുടരുന്നതിനിടെയാണ് പുതിയ വകഭേദം കണ്ടെത്തിയത്. കേരളത്തില്‍ കോവിഡ് പോസിറ്റീവായ 1324 പേര്‍ ഇപ്പോഴുണ്ട്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഏറ്റവും കൂടുതല്‍ പരിശോധന നടക്കുന്നതും കേരളത്തിലാണ്.