14
Dec 2023
Wed
14 Dec 2023 Wed

കെടെറ്റ് പരീക്ഷ: ഹാള്‍ടിക്കറ്റ് ഇന്നുമുതല്‍ ഡൗണ്‍ലോഡ് ചെയ്യാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: 2023 ഒക്ടോബര്‍ മാസത്തിലെ കെടെറ്റ് വിജ്ഞാപന പ്രകാരം പരീക്ഷ എഴുതുന്നതിനായി അപേക്ഷ സമര്‍പ്പിച്ചവരുടെ ഹാള്‍ടിക്കറ്റുകള്‍ ഇന്നുമുതല്‍ (ഡിസംബര്‍ 20) വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. ഡിസംബര്‍ 29, 30 തീയതികളിലായിട്ടാണ് പരീക്ഷ.

കെടെറ്റ് പരീക്ഷയ്ക്കായി പരീക്ഷാര്‍ത്ഥികള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഹാള്‍ടിക്കറ്റും കെടെറ്റിന് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തിയ തിരിച്ചറിയല്‍ രേഖയുടെ ഒറിജിനലും കൊണ്ടു വരേണ്ടതാണ്.

തിരിച്ചറിയല്‍ രേഖയുടെ അസല്‍ കൊണ്ടുവരാത്തവരേയും ഓണ്‍ലൈനായി രേഖപ്പെടുത്തിയ തിരിച്ചറിയല്‍ രേഖ കൊണ്ടുവരാത്തവരേയും, തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകള്‍ മൊബൈലില്‍ സേവ് ചെയ്തിട്ടുളള തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സമര്‍പ്പിക്കുന്നവരേയും പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്നു സെക്രട്ടറി അറിയിച്ചു.