02
Dec 2023
Sat
02 Dec 2023 Sat

റിട്ട എക്സിക്യൂട്ടിവ് എൻജിനീയറും ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന അഞ്ചം​ഗകുടുംബത്തെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹങ്ങൾ ജീർണിച്ച് അസ്ഥികൂടമായ ശേഷമാണ് വിവരം പുറംലോകമറിയുന്നത്. കർണാടകയിലെ ചിത്രദുർ​ഗയിലെ ഓൾഡ് ബം​ഗളുരു റോഡിൽ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിട്ട എക്സിക്യൂട്ടിവ് എൻജിനീയർ ജ​ഗന്നാഥ് റെഡ്ഡി(85), ഭാര്യ പ്രേമ(80), മകൾ ത്രിവേദി(62), ആൺമക്കളായ കൃഷ്ണ എന്ന ബാബു റെഡ്ഡി(60), നരേന്ദ്ര റെഡ്ഡി(57)എന്നിവരാണ് മരിച്ചത്. ഇവർ ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നതെന്നും പുറംലോകവുമായി യാതൊരു ബന്ധവുമില്ലെന്നാണ് പ്രദേശവാസികളുടെ മൊഴി. 2019 ജൂൺ-ജൂലൈ മാസത്തിലാണ് കുടുംബത്തെ അവസാനമായി പ്രദേശവാസികൾ കണ്ടത്.

രണ്ടുമാസം മുമ്പ് വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടിരുന്നു. എന്നാൽ വിവരം പൊലീസിനെ അറിയിക്കുകയോ ആരും വീട്ടിൽ കയറി നോക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ വെള്ളിയാഴ്ചയാണ് വീട്ടിലെത്തിയവർ അസ്ഥികൂടങ്ങൾ കണ്ടത്. ഒരുമുറിയിലെ കിടക്കയിൽ രണ്ടു അസ്ഥികൂടങ്ങളും നിലത്ത് അസ്ഥികൂടങ്ങളും മറ്റൊരു മുറിയിലായി ഒരു അസ്ഥികൂടവുമാണ് കണ്ടെത്തിയത്.

ഉറങ്ങിക്കിടന്നപ്പോൾ മരിച്ചുപോയെന്ന വ്യക്തമാവുന്ന നിലയിലാണ് അസ്ഥികൂടങ്ങളുടെ കിടപ്പെന്ന് പൊലീസ് പറഞ്ഞു. ഏറെനാളായി അടഞ്ഞുകിടന്ന വീട് കള്ളന്മാർ കൊള്ളയടിച്ച നിലയിലാണെന്നും പൊലീസ് പറഞ്ഞു. ഉയർന്ന പൊലീസ് ഉദ്യോ​ഗസ്ഥരടങ്ങുന്ന സംഘവും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടം റിപോർട്ടിനു ശേഷമേ മരണകാരണമടക്കമുള്ള കാര്യങ്ങൾ വ്യക്തമാവൂ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക