01
Jan 2024
Fri
01 Jan 2024 Fri

എ​ൻ​ജി​നി​യ​റിങ് വി​ദ്യാ​ർ​ഥിയായ 19കാരൻ സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി. ബം​ഗു​ളൂ​രു​വി​ലെ മ​ദ​നാ​യ​ക​ന​ഹ​ള്ളി​യി​ലാ​ണ് സം​ഭ​വം. വി​ഷു ഉ​ത്ത​പ്പ ആ​ണ് മ​രി​ച്ച​ത്. സെക്യൂരിറ്റി ജീവനക്കാരനായ പി​താ​വി​ന്‍റെ ലൈ​സ​ൻ​സു​ള്ള തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് വി​ഷു സ്വ​യം വെ​ടി​വ​ച്ച​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സം​ഭ​വ​സ​മ​യം വിഷു ഉത്തപ്പ വീട്ടിൽ തനിച്ചായിരുന്നു. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ആ​ത്മ​ഹ​ത്യാ കു​റി​പ്പൊ​ന്നും ക​ണ്ടെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. രാജ രാജേശ്വരി എൻജിനീയറിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു വിഷു ഉത്തപ്പ.