SHOCKING: ഭര്‍ത്താവ് അപകടത്തില്‍ മരിച്ചതറിഞ്ഞ് ഭാര്യ ആത്മഹത്യചെയ്തു; പിന്നാലെ മരിച്ചത് ഭര്‍ത്താവല്ലെന്ന് ആശുപത്രിയുടെ വിശദീകരണം; പ്രതിഷേധം
|
ഭുവനേശ്വര്‍: ഭര്‍ത്താവ് AC പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചതറിഞ്ഞ് ഭാര്യ ആത്മഹത്യചെയ്തതിന് പിന്നാലെ മരിച്ചത് ഭര്‍ത്താവല്ലെന്ന് ആശുപത്രിയുടെ വിശദീകരണം. ഒഡീഷയിലെ ഭൂവനേശ്വറില്‍ കഴിഞ്ഞദിവസമാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറുന്നത്. ആശുപത്രിയിലെ എസി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നാല് എസി ടെക്നീഷ്യന്മാര്ക്കാണ് പൊള്ളലേറ്റത്. ഇതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.
പരിക്കേറ്റ നാല് ടെക്നീഷ്യനമാരില് ദിലീപ് സാമന്തരായ് എന്ന 34കാരനും ഉള്‍പ്പെട്ടിരുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചെന്നായിരുന്നു കുടുംബത്തിന് ലഭിച്ച സന്ദേശം. കത്തിക്കരിഞ്ഞ ഒരു മൃതദേഹവും ആശുപത്രി അധികൃതര്‍ ദിലീപിന്റെ കുടുംബത്തിന് കൈമാറി. സംസ്കാര ചടങ്ങുകള്‍ക്ക് പിന്നാലെയാണ് ഭര്‍ത്താവിനെ നഷ്ടപ്പെട്ട ദുഃഖത്തില്‍ ഇയാളുടെ ഭാര്യ സോന (24) ജീവനൊടുക്കുന്നത്. പുതുവത്സര ദിനത്തിലായിരുന്നു സംഭവം. ഇതിന് പിന്നാലെയാണ് ദിലീപ് ചികിത്സയിലുണ്ടെന്നും സോണയുടെ ഭര്‍ത്താവല്ല മറ്റൊരാളാണ് മരിച്ചതെന്നും ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ദീലീപിന്റെ സഹപ്രവര്‍ത്തകനായ ജ്യോതിരഞ്ജന് മല്ലിക് എന്നയാളാണ് മരിച്ചത്.
ഡിസംബര്‍ 29നാണ് ദിലീപ്, ജ്യോതിരഞ്ജന്, സിമാഞ്ചല്‍, ശ്രിതം എന്നീ ടെക്നീഷ്യന്മാര് ആശുപത്രിയിലെ എസിയുടെ ജോലിക്കായി എത്തുന്നത്. എസി പൊട്ടിത്തെറിച്ച് അപകടമുണ്ടായതോടെ ഇവര്‍ക്കെല്ലാവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഡിസംബര്‍ 30നാണ് ജ്യോതിരഞ്ജന് ചികിത്സയ്ക്കിടെ മരിച്ചത്. എന്നാല്‍ ഇത് ദിലീപാണെന്നാണ് ആശുപത്രിയില്‍ നിന്ന് പുറത്തുവന്ന റിപ്പോര്‍ട്ട്.
ദിലീപിന്റേതെന്ന് കരുതി മൃതദേഹം ആശുപത്രിയില്‍നിന്നും വിട്ടുകൊടുക്കുകയുംചെയ്തു. കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാല്‍ ബന്ധുക്കള്‍ക്ക് ഇത് ദിലീപ് തന്നെയാണോ എന്ന് തിരിച്ചറിയാനും ആയില്ല.
തെറ്റുപറ്റിയെന്ന റിപ്പോര്‍ട്ട് പുറത്ത് വരുമ്പോഴേക്കും ദിലീപിന്റെ ഭാര്യ ജീവനൊടുക്കിയിരുന്നു. ഇതോടെ നാട്ടുകാരും യുവതിയുടെ ബന്ധുക്കളും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. ഞങ്ങളുടെ കുടുംബം തകര്‍ന്നുവെന്നും ആശുപത്രി നല്കിയ തെറ്റായ വിവരത്തെ തുടര്‍ന്ന് മരുമകള്‍ ആത്മഹത്യ ചെയ്തെന്നും സോണയുടെ അമ്മാവന് രബീന്ദ്ര ജെന പറഞ്ഞു. സംഭവത്തില്‍ കുടുംബം ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണ്.
Woman kills herself after cremating husband, hospital now claims he’s still alive
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





