അഞ്ചുമാസം ഗർഭിണിയായ ബൽക്കിസ് ബാനുവിനെ കൂട്ടബലാൽസംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്യുകയും ചെയ്ത കേസിലെ 11 പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാർ നടപടി റദ്ദാക്കിയതോടെ ശിക്ഷ പൂർത്തിയാക്കാൻ ജയിലിലേക്ക് മടങ്ങേണ്ടവർ ഇതിനു സാവകാശം തേടി കോടതിയിലെത്തി.
|
പ്രതികളിൽ മൂന്നുപേരാണ് ജനുവരി 21ന് കീഴടങ്ങേണ്ട സമയപരിധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്. കുടുംബത്തിലെ വിവാഹം, വൃദ്ധരായ മാതാപിതാക്കൾ, വിളവെടുപ്പ് കാലം തുടങ്ങിയ കാരണങ്ങളാണ് ഇവർ കീഴടങ്ങുന്നതിന് സമയപരിധി കൂട്ടിനൽകണമെന്ന അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ജനുവരി എട്ടിനാണ് സുപ്രിംകോടതി ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ജയിൽമോചിതരാക്കിയ ഗുജറാത്ത് സർക്കാർ നടപടി റദ്ദാക്കിയത്. ഗുജറാത്ത് സർക്കാരിന്റെ നടപടിക്കെതിരേ ബിൽക്കിസ് ബാനുവാണ് സുപ്രിംകോടതിയെ സമീപിച്ചത്. 2022 സ്വാതന്ത്ര്യദിനത്തിലായിരുന്നു ഗുജറാത്ത് സർക്കാർ ബിൽക്കിസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ചത്. ജയിലിൽ പ്രതികൾ കാഴ്ചവച്ച നല്ല സ്വഭാവം പരിഗണിച്ചാണ് മോചനമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
2002 ഗുജറാത്ത് കലാപവേളയിലാണ് 21കാരിയായ ബിൽക്കിസ് ബാനുവിനെ ഗർഭിണിയായിരിക്കെ പ്രതികൾ കൂട്ടബലാൽസംഗം ചെയ്തത്. ബിൽക്കിസ് ബാനുവിന്റെ മൂന്നുവയസ്സുള്ള കുഞ്ഞിനെയടക്കം കുടുംബത്തിലെ മറ്റംഗങ്ങളെയെല്ലാം പ്രതികൾ അന്ന് കൊന്നുതള്ളിയിരുന്നു.
ജസ്വന്ത് നായി, ഗോവിന്ദ ഭായി നായി, ശൈലേഷ് ഭട്ട്, രാധാശ്യാം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായി വൊഹാനിയ, പ്രദീപ് മൊർദിയ, ബകഭായി വൊഹാനിയ, രാജുഭായി സോനി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണ് കേസിലെ പ്രതികൾ. ജയിൽ മോചിതരായ പ്രതികൾക്ക് ബിജെപി നേതാവിൻ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





