16
Jan 2024
Wed
16 Jan 2024 Wed

കാണാതായ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; സുഹൃത്ത് ഒളിവില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളൂരു: മാണ്ഡ്യയിലെ മേലുകോട്ടെയില്‍ കാണാതായ സ്വകാര്യ സ്‌കൂള്‍ അധ്യാപികയുടെ മൃതദേഹം ക്ഷേത്രത്തിനു സമീപം കുഴിച്ചുമൂടിയ നിലയില്‍. പാണ്ഡവപുര മാണിക്യഹള്ളിയില്‍ ദീപിക വി.ഗൗഡയുടെ (28) മൃതദേഹമാണ് കണ്ടെടുത്തത്. ശനിയാഴ്ച രാവിലെ സ്‌കൂട്ടറില്‍ സ്‌കൂളിലേക്കു പോയ ഇവര്‍ മടങ്ങിയെത്തിയില്ലെന്നു ഭര്‍ത്താവ് ലോകേഷ് നല്‍കിയ പരാതിയിലുണ്ട്. തുടര്‍ന്ന് മേലുകോട്ടെ യോഗനരസിംഹ ക്ഷേത്ര വളപ്പില്‍ നിന്ന് സ്‌കൂട്ടര്‍ കണ്ടെടുത്തതോടെയാണ് ഈ പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. ഇന്നലെയാണ് ഇളകിക്കിടന്ന മണ്ണിനിടയില്‍ നിന്ന് ദീപികയുടെ മൃതദേഹം കണ്ടെത്തിയത്.

ഇവര്‍ക്ക് ഭര്‍ത്താവും ഏഴു വയസ്സുള്ള മകനും ഉണ്ട്.

ദീപികയുമായി അടുപ്പത്തിലായിരുന്ന യുവാവിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഒളിവിലുള്ള ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് 2 പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.

സ്‌കൂളില്‍നിന്ന് ഇറങ്ങിയ ശേഷം നിതീഷ് എന്ന സുഹൃത്തിനെയാണ് ദീപി വിളിച്ചതെന്നും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും കുടുംബം ആരോപിച്ചു.

Missing school teacher found buried in Mandya’s Melukote, suspect absconding

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക