കേരള ബജറ്റ് അവതരണം തുടങ്ങി; വിഴിഞ്ഞം തുറമുഖം മെയ് മാസത്തില്‍ തുറക്കും
|
തിരുവന്നതപുരം: സംസ്ഥാന ബജറ്റവതരണം തുടങ്ങി. കേന്ദ്ര അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് ബജറ്റവതരണത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മുന്നറിയിപ്പ് നല്‍കി. കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ സ്വന്തം നിലയ്‌ക്കെങ്കിലും പ്രതിപക്ഷം തയാറാകണം. രാജ്യാന്തര തലത്തിലെ യുദ്ധങ്ങള്‍ തുടര്‍ന്നാല്‍ കേരളത്തെ സാമ്പത്തികമായി ബാധിക്കും. പ്രളയത്തെയും കോവിഡിനെയും നേരിട്ടതുപോലെ സംസ്ഥാനം പ്രത്യേക പദ്ധതി തയാറാക്കി കേരളം അതിനെ നേരിടും. കോവിഡ് പ്രതിസന്ധിയില്‍നിന്നു കരകയറിയ ടൂറിസം രംഗം വികസനത്തിന്റെ പടിവാതിലിലാണ്. സംസ്ഥാനത്തിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണെന്നും മന്ത്രി പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങള്‍:
* സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരും
* തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുമായി മുന്നോട്ടുപോകും.
* കേരളത്തിന്റെ റെയില്‍ വികസനം കേന്ദ്രം അവഗണിക്കുന്നു.
* ദേശീയപാതാ വികസനത്തിന് പ്രമുഖ പരിഗണന നല്‍കുന്നു.
* പുതുതലമുറ നിക്ഷേപ പദ്ധതികള്‍
* കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റും
* ദാരിദ്ര്യ നിര്‍മാജനത്തില്‍ കേരളം മുന്നില്‍
* വിഴിഞ്ഞം തുറമുഖം മെയ് മാസത്തില്‍ തുറക്കും
* കെ റെയില്‍ നടപ്പാക്കാനുള്ള ശ്രമം തുടരും


