17
Feb 2024
Mon
17 Feb 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏപ്രില്‍ മാസത്തെ ശമ്പളത്തിനൊപ്പം ഒരു ഗഡു ഡിഎ നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം. പങ്കാളിത്ത പെന്‍ഷന്‍ സൃഷ്ടിച്ച അരക്ഷിതത്വം ജീവനക്കാരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത് പുനഃ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ തുടര്‍ പരിശോധനയ്ക്കായി മൂന്നംഗ സമിതി രൂപീകരിച്ചതായും മന്ത്രി അറിയിച്ചു. പങ്കാളിത്ത പെന്‍ഷന്‍ ഒഴിവാക്കി, ജീവനക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന പുതിയ പെന്‍ഷന്‍ പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് നല്‍കിയ വിഹിതം തിരികെ ലഭിക്കുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കും.ഒരു അഷ്വര്‍ഡ് പെന്‍ഷന്‍ ലഭിക്കുന്നതിന് പുതിയ പെന്‍ഷസ്‌കീം രൂപീകരിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ സമാനമായ പദ്ധതികള്‍ കൂടി പഠിച്ച് കേരളത്തില്‍ ഇത് നടപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിക്കാതെ കേരള ബജറ്റ്. നിലവില്‍ 62 ലക്ഷം പേര്‍ക്കാണ് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കി വരുന്നത്. മാസം 1600 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നതനായി പ്രതിവര്‍ഷം സര്‍ക്കാരിന് വേണ്ടി വരുന്നത് 9000 കോടി രൂപയാണ്. സാമൂഹിക സുരക്ഷാ പെഷന്‍ കൃത്യമായി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ നടപടി മൂലം വൈകുന്ന സ്ഥിതി ഉണ്ടാവുന്നുണ്ട്. അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ സമയബന്ധിതമായി പെന്‍ഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.