ഇടുക്കി: കട്ടപ്പന,കമ്പംമെട്ട്, ചേറ്റുകുഴി , 20 ഏക്കർ തുടങ്ങിയ സ്ഥലങ്ങളിലുള്ള വിവിധ ക്രൈസ്തവ സഭകളുടെ കുരിശുപള്ളികൾ കല്ലെറിഞ്ഞു തകർത്ത സംഭവത്തിൽ പ്രതി അറസ്റ്റിലായി.( native of Pulianmala was arrested in the case of stone pelting and destruction of chapels in High Range
|
പുളിയന്മല ബിടിആര്‍ സ്വദേശി ചെറുകുന്നേൽ ജോബിൻ ജോസ് (35)ആണ്പിടിയിലായത്.ആക്രമണത്തിന് പിന്നാലെ വണ്ടന്മേട് എസ്.എച്ച് ഒ ഷൈൻ കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനെ കട്ടപ്പന ഡിവൈ.എസ്.പി പി.വി ബേബി രൂപീകരിച്ചിരുന്നു.ഇവരാണ് പ്രതിയെ ഇന്ന് വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.
നിരന്തരമായി വിവാഹം മുടക്കുന്ന സഭ അധികൃതരോടുള്ള വൈരാഗ്യമാണ് കുരിശുപള്ളികൾ തകർക്കാൻ കാരണമായത് എന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി.മാർച്ച് 12 ന് പുലർച്ചെയാണ് പ്രതി ജോബിൻ ഓർത്തഡോക്സ് കത്തോലിക്കാ സഭകളുടെ കീഴിലെ എട്ടോളം കുരിശുപള്ളികളുടെ ചില്ലുകൾ തകർത്തത്.
പുളിയന്മല അമലമനോഹരി കപ്പേളയുടെ ചില്ല് ബൈക്കിൽ എത്തി എറിഞ്ഞു തകർക്കുന്ന സി സി റ്റി വി ദൃശ്യം പോലീസിന് ലഭിച്ചിരിക്കുന്നു.ഈ ദൃശ്യങ്ങളും, പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും, വസ്ത്രവുമാണ് കേസിൽ നിർണ്ണായകമായത്.എസ് ഐ ഡിജു ജോസഫ്,എഎസ് ഐ ജെയിംസ്,എസ് സി പി ഒ പ്രശാന്ത് കെ മാത്യു,സി പി ഒ അൽബാഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.


