ദിവസങ്ങള്‍ക്കു മുമ്പ് ആലുവയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. മഹാരാഷ്ട്രയിലെ പൂനെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന 25കാരനെയും പിടികൂടിയത്. ഓച്ചിറ സ്വദേശിയായ ഈ യുവാവിനൊപ്പമായിരുന്ന പെണ്‍കുട്ടി പോയത്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കേസെടുത്ത ആലുവ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.
|
കഴിഞ്ഞ ശനിയാഴ്ചയാണ് 12കാരിയെ കാണാതായത്. കൂട്ടുകാരിയുടെ കൈയില്‍ നിന്ന് പുസ്തകം വാങ്ങാന്‍ എന്ന് പറഞ്ഞായിരുന്നു പെണ്‍കുട്ടി ഇറങ്ങിയത്. പീന്നീട് കുട്ടിയെ കാണാതാകുകയായിരുന്നു. അമ്മയുടെ മൊബൈല്‍ ഫോണും കൊണ്ടായിരുന്നു പെണ്‍കുട്ടി പോയത്. ഈ ഫോണ്‍ ആദ്യം സ്വിച്ച് ഓഫായിരുന്നു. ഇത് പിന്നീട് ഓണായി. ഇടയ്ക്കിടെ ഫോണ്‍ ഓണ്‍ ആകുന്നതിന്റെ അടിസ്ഥാനത്തില്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് ശക്തമാക്കി. ആദ്യം കാസര്‍കോട്, പിന്നീട് മംഗലാപുരം, മുംബൈ എന്നിവിടങ്ങളിലാണ് ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയത്. പിന്നീടാണ് കുട്ടി പൂനെയില്‍ ഉണ്ടെന്ന് മനസിലായതും പിടികൂടിയതും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



