19
Sep 2024
Tue
19 Sep 2024 Tue
Three year old boy killed

ചെന്നൈ: തമിഴ്‌നാട് തിരുനെല്‍വേലിയില്‍ മൂന്ന് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം അലക്കു യന്ത്രത്തിനകത്ത് ഒളിപ്പിച്ചു. (A three-year-old boy was killed and his body was hidden in a washing machine; Neighbor arrested)  ചെന്നൈ തിരുനെല്‍വേലിയിലെ വിഘ്നേഷ് -രമ്യ ദമ്പതികളുടെ മകന്‍ സഞ്ജയ് ആണ് കൊല്ലപ്പെട്ടത്. ഇവരുടെ രണ്ടാമത്തെ മകനാണ് സഞ്ജയ്. സംഭവത്തില്‍ അയല്‍ക്കാരിയായ തങ്കമ്മാളിനെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp മൂന്നു വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം വാഷിങ് മെഷീനില്‍ ഒളിപ്പിച്ചു; അയല്‍ക്കാരി പിടിയില്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുഞ്ഞിനെ കാണാതാകുകയായിരുന്നു. കുടുംബം വിവരമിറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി പ്രദേശത്തെ വീടുകളില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ വാഷിംഗ് മെഷീനുള്ളില്‍ കണ്ടെത്തിയത്.

ALSO READ: കാസർകോട് SP ആയിരിക്കെ MR അജിത് കുമാർ തന്നെ മുസ്ലിം തീവ്രവാദി ആക്കിയെന്നു MSF നേതാവ്, വർഗീയമായും അധിക്ഷേപിച്ചു

വീടുകളില്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തങ്കമ്മാള്‍ മറ്റൊരു വീട്ടിലേക്ക് ഓടിപ്പോകുന്നത് കണ്ടിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട പോലീസ് സംശയം തോന്നി ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. അതേസമയം കൊലപാതകത്തിന്റെ കാരണം അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.

അയല്‍ക്കാരായ ഇവരുടെ കുടുംബങ്ങള്‍ തമ്മില്‍ വൈരാഗ്യമുള്ളതായി ചിലയാളുകള്‍ പറയുന്നുണ്ട്. കൊലപാതകം ചെയ്ത തങ്കമ്മാളിന്റെ മകന്‍ അടുത്തിടെ മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ വിഷാദത്തിന് അടിമയായിരുന്നു എന്നും നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു.

തങ്കമ്മാളിലെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തെ കുറിച്ചു വ്യക്തതയുണ്ടാകൂ എന്ന് പൊലീസ് അറിയിച്ചു.

\