പാലക്കാട്: ലൈക്കും റീച്ചും കിട്ടാന്‍ എന്തും ചെയ്യുന്ന തലമുറയുള്ള കാലമാണിത്. അങ്ങനെ ഒരുത്തന്‍ ഇതാ പൂച്ചയെ കൊന്ന് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിട്ടിരിക്കുകയാണ്. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി ഷജീറാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഷജീര്‍ ടൂള്‍ എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലാണ് സ്റ്റോറി പ്രത്യക്ഷപ്പെട്ടത്. ലോറി ഡ്രൈവറാണ് ഷജീര്‍. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ദൃശ്യങ്ങളായാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോറിയുടെ ഡ്രൈവര്‍ ക്യാബിനില്‍ വച്ച് പൂച്ചയ്ക്ക് ഭക്ഷണം നല്‍കുന്നതാണ് ആദ്യ സ്റ്റോറി.
|
പിന്നീട് അതിനെ കഴുത്തറുത്ത് കൊന്ന് തലയും ശരീര അവയവങ്ങളും വേര്‍തിരിച്ച് വച്ചിരിക്കുന്നതാണ് രണ്ടാമത്തേതായി ഷജീര്‍ പോസ്റ്റ് ചെയ്തത്. ഈ ക്രൂരത കണ്ടവര്‍ ചെര്‍പ്പുളശേരി പൊലിസിനെ വിവരം അറിയിച്ചു. പൊലിസ് അന്വേഷണം ആരംഭിച്ചു. ഷജീര്‍ തമിഴ്‌നാട്ടിലാണെന്നാണ് പൊലിസിന് ലഭിച്ച വിവരം. ഇതിനെക്കുറിച്ച് സുഹൃത്തുക്കള്‍ ഷജീറിനോട് ചോദിച്ചപ്പോള്‍ മനുഷ്യനെക്കാളും രുചിയുള്ള ഇറച്ചിയാണ് പൂച്ചയുടേതെന്നാണ് ഇയാള്‍ മറുപടി നല്‍കിയത്. ലോറിയുടെ ക്യാബിനില്‍ വച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എന്നാല്‍ എവിടെ വച്ചാണ് ഈ ക്രൂരത ചെയ്തതെന്ന് വ്യക്തമല്ല.
നിയമവശം: ഇന്ത്യയില്‍ മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന് ഭാരതീയ ന്യായ സംവിഹതയില്‍ നിരവധി നിയമങ്ങളുണ്ട്. പ്രധാനമായും പ്രൊട്ടക്ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് ആക്ട്, 1960 ആണ് മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ കൈകാര്യം ചെയ്യുന്നത്. മൃഗത്തെ ഉപദ്രവിക്കുക, കൊല്ലുക, അംഗവൈകല്യം വരുത്തുക എന്നിവയെല്ലാം ഈ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം കേസുകളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തുന്നവര്‍ക്ക് പിഴയോ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം.
A young man killed a cat by slitting its throat in Palakkad and posted it on Instagram story


