17
Mar 2024
Fri
17 Mar 2024 Fri
aadujeevitham fake copy

ആലപ്പുഴ: കേരളം കാത്തിരുന്ന പ്രിഥ്വിരാജിന്റെ സിനിമ ആട് ജീവിതത്തിനും വ്യാജന്മാരുടെ ഭീഷണി. സിനിമ പകര്‍ത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് ചെങ്ങന്നൂരില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തു. സീ സിനിമാസ് തീയറ്റര്‍ ഉടമയുടെ പരാതിയിലാണ് നടപടി. തീയറ്ററില്‍ പ്രദര്‍ശനം നടക്കുന്നതിനിടെ സിനിമ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു എന്നാണ് പരാതി. ( aadujeevitham-movie-fake-copy-one-in-custody )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍, താന്‍ സിനിമ പകര്‍ത്തിയിട്ടില്ലെന്നും ഫോണില്‍ വിഡിയോ കോള്‍ ചെയ്യുകയായിരുന്നു എന്നാണ് കസ്റ്റഡിയില്‍ ഉള്ളയാള്‍ മൊഴി നല്‍കിയത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് സിനിമയുടെ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.

അതേസമയം, ആട് ജീവിതം സിനിമയുടെ വ്യാജ പതിപ്പിനെതിരെ സംവിധായകന്‍ ബ്ലസി പരാതി നല്‍കി. എറണാകുളം സൈബര്‍ സെല്ലിലാണ് ബ്ലെസി പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങള്‍ വഴി സിനിമ പ്രചരിപ്പിച്ചവരുടെ സ്‌ക്രീന്‍ ഷോട്ടുകളും കൈമാറി. കാനഡയിലാണ് വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഐപിടിവി എന്ന പേരില്‍ ലഭിക്കുന്ന ചാനലുകളിലൂടെയാണ് പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച വിജയ ചിത്രമായിരിക്കുകയാണ് ആടുജീവിതം. ആഗോളതലത്തില്‍ ആടുജീവിതം റിലീസിന് 16 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. 2024ല്‍ പ്രദര്‍ശനത്തിനെത്തിയ തെന്നിന്ത്യന്‍ ചിത്രങ്ങളുടെ കളക്ഷനില്‍ രണ്ട് എണ്ണം മാത്രമാണ് റിലീസിന് ആടുജീവിതത്തേക്കാള്‍ മുന്നില്‍ ഉള്ളത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക