സംസ്ഥാനത്തെ ആയിരത്തോളം സ്വകാര്യ മദ്രസകള്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. തന്റെ ഔദ്യോഗിക വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെ അസമിലെ 1281 മദ്രസകള്‍ ജനറല്‍ സ്‌കൂളാക്കിയതായി മാറ്റിയതായി അസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മദ്രസകളുടെ പേര് മിഡില്‍ ഇംഗ്ലീഷ് സ്‌കൂള്‍ എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ് പുതിയ നീക്കം.
|
നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മൂവായിരത്തിലധികം സ്വകാര്യ മദ്രസകളുടെ എണ്ണം രണ്ടായിരമാക്കുമെന്നും ആസാം പോലീസും വിദ്യാഭ്യാസ വകുപ്പും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ 1000 സ്വകാര്യ മദ്രസകള്‍ കുറയ്ക്കാന്‍ കഴിയുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു. ഈ വിഷയത്തില്‍ സ്വകാര്യ മദ്രസകളുമായി ആസാം സര്‍ക്കാരിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതേസമയം ആസാമിലെ തദ്ദേശീയരായ മുസ്ലീങ്ങളുടെ പ്രത്യേക സെന്‍സസ് സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം മറ്റൊരു പ്രസ്താവനയില്‍ പറഞ്ഞു. 2024-ഓടെ തദ്ദേശീയ മുസ്ലീങ്ങളുടെയും അസാമിലെ മുസ്ലീങ്ങളുടെയും സെന്‍സസ് പൂര്‍ത്തിയാകുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ ഉറപ്പു നല്‍കി.
”അസാമീസ് മുസ്ലീം കമ്മ്യൂണിറ്റി എന്നറിയപ്പെടുന്ന അഞ്ച് വ്യത്യസ്ത സമുദായങ്ങള്‍ക്കിടയിലുള്ള സെന്‍സസ് നടത്തണമെന്ന ആവശ്യം ഞങ്ങള്‍ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ആസാമീസ് മുസ്ലീങ്ങള്‍ താമസിക്കുന്ന ഗ്രാമങ്ങളും വാര്‍ഡുകളും മറ്റ് സ്ഥലങ്ങളും പരിശോധിച്ചു വരികയാണ്. 2024ഓടെ ഈ സെന്‍സസ് പൂര്‍ത്തിയാകും’ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം മദ്രസകള്‍ അടച്ചുപൂട്ടി ഇതിന് പകരം സ്‌കൂളുകളും കോളേജുകളും സര്‍വ്വകലാശാലകളും വേണമെന്ന് മാര്‍ച്ചില്‍ കര്‍ണാടകയിലെ ബെലഗാവിയില്‍ നടന്ന ഒരു റാലിയില്‍ ആസാം മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു.





