ഗംഗാവ്‌ലി പുഴയുടെ അടിയില്‍ ആക്ടിവ സ്‌കൂട്ടറും തടിക്കഷ്ണങ്ങളും കണ്ടെത്തിയതായി ഈശ്വര്‍ മാല്‍പെ.(Search for Arjun: Scooter and pieces of wood on Gangavli River bed; Ishwar Malpe) CP3 യില്‍ നടത്തിയ പരിശോധനയില്‍ 10 തടിക്കഷ്ണങ്ങളാണ് കണ്ടെത്തിയത്.
|
സ്‌കൂട്ടര്‍ ദുരന്ത സ്ഥലത്ത് ചായക്കട നടത്തിയിരുന്ന ലക്ഷ്മണിന്റെ ആകാമെന്നാണ് മാല്‍പെ പറയുന്നത്. അര്‍ജുന്റെ ലോറി കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മല്‍പെ പറഞ്ഞു.
ലോറിയുടെ ടയറിന്റെ ഭാഗം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ലോറി തലകീഴായി കിടക്കുകയാണെന്നാണ് സൂചന. എന്നാല്‍, ലോറി അര്‍ജുന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
അതേസമം, തെരച്ചില്‍ നടത്താന്‍ അധികൃതര്‍ സഹകരിക്കുന്നില്ലെന്ന് ഈശ്വര്‍ മാല്‍പെ ആരോപിച്ചു. ഇതാണ് സമീപനമെങ്കില്‍ നാളെ ഷിരൂര്‍ വിടുമെന്നും മാല്‍പെ പറഞ്ഞു. വടം കെട്ടി തുഴഞ്ഞാണ് തെരച്ചില്‍. CP4 കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തണം.
സര്‍ക്കാരില്‍ നിന്നും ഒരു പണം പോലും കൈപറ്റാതെയാണ് താന്‍ തെരച്ചിലിന് എത്തിയത്. അര്‍ജുന്‍ അടക്കം മൂന്ന് പേരെ കണ്ടെത്താനുണ്ട് ആ ആത്മാര്‍ത്ഥതയിലാണ് ഈ ജോലി ചെയുന്നത്. അധികൃതര്‍ പല കാരണങ്ങള്‍ പറഞ്ഞാണ് തെരച്ചില്‍ തടയുന്നതെന്നും മാല്‍പെ പറഞ്ഞു.


