24
Nov 2024
Tue
24 Nov 2024 Tue
child abuse

തിരുവനന്തപുരം: എട്ടും ആറും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച പ്രതിക്ക് രണ്ടാമത്തെ കേസിലും മരണം വരെ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. സഹോദരിയുടെ മുന്നില്‍വെച്ച് ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിലാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയുടെ വിധി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒമ്പതുകാരിയുടെ സഹോദരിയായ ആറുവയസ്സുകാരിയെ പീഡിപ്പിച്ചതിനും നേരത്തേ ഇരട്ട ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചിരുന്നു. കുട്ടികളുടെ അമ്മൂമ്മയുടെ സുഹൃത്താണ് പ്രതി.

2020-21 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാഴ്ച മുന്‍പാണ് കോടതി ശിക്ഷ വിധിച്ചത്.

ALSO READ: നെതന്യാഹുവിനെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; യാത്ര പാതിവഴിയില്‍ റദ്ദാക്കി രക്ഷപ്പെട്ടു

മാതാപിതാക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ സംരക്ഷണ ചുമതല അമ്മൂമ്മയ്ക്കായിരുന്നു. അമ്മൂമ്മയെയും ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു.

തുടര്‍ന്ന് പ്രതിയുമായി സൗഹൃദത്തിലാവുകയും ഒരുമിച്ച് താമസിക്കുകയുമായിരുന്നു. ഇതിനിടെയാണ് കുട്ടികളെ പീഡിപ്പിച്ചത്. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക