26
Nov 2025
Tue
26 Nov 2025 Tue
BLO NAKED SHOW

മലപ്പുറം: തിരൂരില്‍ ബൂത്ത് ലെവല്‍ ഓഫീസറുടെ അശ്ലീല പ്രദര്‍ശനത്തില്‍ നടപടി. പൊന്നാനി ബ്ലോക്ക് ഓഫീസിലെ ജീവനക്കാരനായ വാസുദേവനെ മലപ്പുറം ജില്ലാ കലക്ടര്‍ ബിഎല്‍ഒ ചുമതലയില്‍ നിന്ന് നീക്കി. തിരൂര്‍ തൃപ്പങ്ങോട് എസ്‌ഐആര്‍ ഫോം പൂരിപ്പിക്കല്‍ ക്യാമ്പിനിടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസമാണ് എസ്‌ഐആര്‍ ഫോം പൂരിപ്പിക്കാനെത്തിയ വോട്ടര്‍ സംശയമുന്നയിച്ചതില്‍ പ്രകോപിതനായി ബിഎല്‍ഒ വാസുദേവന്‍ മുണ്ടു പൊക്കിക്കാണിച്ചത്. സ്ത്രീകളടക്കമുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നപ്പോഴാണ് സംഭവം നടന്നത്.

പൊന്നാനി ബ്ലോക്ക് ഓഫീസിലെ ജീവനക്കാരനാണ് വാസുദേവന്‍. ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ചശേഷമായിരിക്കും മറ്റ് നടപടികള്‍ സ്വീകരിക്കുക.

പൂരിപ്പിക്കാനുള്ള ഫോമുകള്‍ വീട്ടില്‍ കൊണ്ട് നല്‍കണമെന്നും വീട്ടില്‍ വന്ന് അത് തിരിച്ചു വാങ്ങണമെന്നുമാണ് നിയമമെന്ന് ഒരു വോട്ടര്‍ ചൂണ്ടിക്കാണിച്ചതാണ് പ്രകോപനത്തിനിടയാക്കിയതെന്നാണ് അറിയുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അതേസമയം, സംഭവത്തിന്റെ വിഡിയോ പകര്‍ത്തിയയാള്‍ തന്നെ നിരന്തരം പ്രകോപിപ്പിക്കുകയായിരുന്നുവെന്നാണ് ബിഎല്‍ഒയുടെ വിശദീകരണം. പല തവണ എണീറ്റ് വന്ന് താക്കീത് നല്‍കിയെങ്കിലും അയാള്‍ പിന്മാറിയില്ലെന്നും അപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനെ ചെയ്തുപോയതെന്നുമാണ് വാസുദേവന്‍ പറയുന്നത്.