17
Jul 2024
Fri
17 Jul 2024 Fri
back seater in bike

ബൈക്കിന്റെ പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടിയില്ല| RTOയെ തള്ളി മന്ത്രി ഗണേഷ് കുമാര്‍| fine back seater in bike

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: പിറകില്‍ ഇരുന്ന് ഓടിക്കുന്ന ഇരുചക്ര വാഹനം ഓടിക്കുന്ന ആളോട് സംസാരിച്ചാല്‍ പിഴ ഈടാക്കുമെന്ന മോട്ടോര്‍ വെഹിക്കില്‍ അധികൃതരുടെ (RTO) നടപടി തള്ളി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. അത്തരം നിര്‍ദേശങ്ങള്‍ മന്ത്രി പറഞ്ഞു. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലിറങ്ങുന്ന സര്‍ക്കുലറുകളാണിത്. മന്ത്രിയെന്ന നിലയില്‍ താന്‍ അറിഞ്ഞതല്ലെന്നും ഗണേഷ് കുമാര്‍ അറിയിച്ചു.

ധനകാര്യ സ്ഥാപനത്തില്‍നിന്ന് 20 കോടിയുമായി അസി. മാനേജറായ യുവതി മുങ്ങി | Manappuram Finance Staff fraud

ഹെല്‍മറ്റ് ധരിച്ച് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന പിറകിലെ യാത്രക്കാരന്‍ സംസാരിക്കുന്നത് ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റുമെന്നും അത് അപകടം വരുത്തുമെന്നും ഇതിനെതിനെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍. ഇതാണ് ഇപ്പോള്‍ മന്ത്രി തന്നെ തള്ളിയത്.

ഈ നിയമം എങ്ങനെ നടപ്പിലാക്കണം എന്ന കാര്യത്തില്‍ അന്ന് തന്നെ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ആശയക്കുഴപ്പത്തിലായിരുന്നു.

വാഹനം ഓടിക്കുന്ന സമയത്ത് ഇരുവരും ഹെല്‍മറ്റ് ധരിച്ച് ഇത്തരത്തില്‍ സംസാരിക്കുന്നത് ഓടിക്കുന്ന ആളുടെ ശ്രദ്ധ ഇല്ലാതാക്കുമെന്നും ഇത് റോഡില്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പിഴ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങിയത്.

ഈ രീതിയില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്ന സമയത്ത് സംസാരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടി സ്വീകരിക്കണമെന്ന് എല്ലാ ആര്‍ടിഒമാര്‍ക്കും ജോയിന്റ് ആര്‍ടിഒമാര്‍ക്കും അയച്ച സര്‍ക്കുലറില്‍ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആണ് നിര്‍ദ്ദേശം നല്‍കിയത്.

action cannot be taken if talk back seater in bike