02
Apr 2025
Wed
02 Apr 2025 Wed
Fraud in the name of Parivahan website in Kochi

കൊച്ചി: എറണാകുളത്ത് വ്യാജ പരിവാഹന്‍ സൈറ്റ് നിര്‍മിച്ച് വന്‍ തുക തട്ടിയതായി പരാതി. ട്രാഫിക്ക് നിയമ ലംഘനം നടത്തിയതിന് 1000 രൂപ ഫൈന്‍ അടക്കണമെന്ന് മെസേജ് അന്നതോടെ അതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോഴാണ് കൊച്ചി സ്വദേശിക്ക് ഒരുലക്ഷത്തിനടുത്ത് രൂപ നഷ്ടമായത്. ഇതുസംബന്ധിച്ച് വ്യാപക പരാതികളാണ് സൈബര്‍ പൊലീസില്‍ എത്തിയിരിക്കുന്നത്. 5000 രൂപ മുതല്‍ 98,500 രൂപ നഷ്ടപ്പെട്ട 20 പേരാണ് പരാതി നല്‍കിയിരിക്കുന്നത്. പട്ടികജാതി റിട്ട. ഉദ്യോഗസ്ഥനും പുരോഗമന കലാ സാഹിത്യ സംഘം തൃക്കാക്കര ഏരിയ പ്രസിഡന്റുമായ എന്‍എച്ച് അന്‍വറിന് 98,500 രൂപയാണ് നഷ്ടമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗതാഗത നിയമം ലംഘിച്ച അന്‍വറിന്റെ കാര്‍ കസ്റ്റഡിയിലാണെന്നും 1000 രൂപ പിഴ അടച്ചാലേ വിട്ടുതരൂവെന്നുമാണ് പരിവാഹന്‍ സൈറ്റില്‍ നിന്ന് വാട്ആപ്പില്‍ ലഭിച്ച സന്ദേശം. മകന്‍ കാറില്‍ വിനോദയാത്ര പോയതിനാല്‍ സന്ദേശം വിശ്വസിച്ച അന്‍വര്‍ കൂടുതല്‍ വിവരങ്ങളറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോഴാണ് പണം നഷ്ടപ്പെട്ടത്. തുടര്‍ന്ന് ഫോണിലേക്ക് ഒട്ടേറെ സന്ദേശങ്ങളും ഫോണ്‍ കോളുകളും എത്തി. പിന്നീട് 3 തവണകളായി 50,000 രൂപ, 45,000 രൂപ, 3500 രൂപ എന്നിങ്ങനെ തുകകള്‍ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും ബാങ്കില്‍നിന്ന് സന്ദേശമെത്തി. ബാങ്കിലെത്തി പരിശോധിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടര്‍ന്നാണ് അന്‍വര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സമാന രീതിയിലാണ് മറ്റ് പരാതികളും.

Fraud in the name of Parivahan website in Kochi

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക