03
Jul 2024
Fri
03 Jul 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകത്തിലെ ആദ്യ സിഎൻജി ബൈക്കുമായി വാഹന നിർമ്മാണ ഭീമൻമാരായ ബജാജ്. മോട്ടോര്‍ സൈക്കിളിന് ഫ്രീഡം 125 എന്ന് പേരിടാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

80,000 മുതല്‍ 90,000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. സിംഗിള്‍ സീറ്റാണ് ഇതില്‍ ക്രമീകരിക്കുക. സിഎന്‍ജി അധിഷ്ഠിത ഒാട്ടോറിക്ഷ വില്‍പ്പനയില്‍ കമ്പനി ഇതിനകം തന്നെ ഗണ്യമായ വിജയം നേടിയിട്ടുണ്ട്. രാജ്യത്തെ മൊത്തം ഓട്ടോ വിപണിയുടെ 60 ശതമാനവും കൈയാളുന്നത് ബജാജ് ഓട്ടോയാണ്. ബജാജ് ഫ്രീഡം 125ന്റെ ലോഞ്ച് ഇരുചക്ര വാഹന വിപണിയില്‍ പുതിയ മാറ്റം കൊണ്ടുവരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഇരുചക്രവാഹന വിപണിയില്‍ സിഎന്‍ജി ബൈക്ക് വിപ്ലവമാകും. 125 സിസി എന്‍ജിനുമായി വരുന്ന ബൈക്കിന് സിഎന്‍ജി, പെട്രോള്‍ ഇന്ധന ഓപ്ഷനുകള്‍ ഉണ്ടാവും. എളുപ്പത്തില്‍ ഇന്ധന ഓപ്ഷന്‍ മാറ്റാന്‍ കഴിയുന്ന വിധമായിരിക്കും രൂപകല്‍പ്പന. പെട്രോള്‍ ബൈക്കുകളെ അപേക്ഷിച്ച് സിഎന്‍ജി ബൈക്ക് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവ പുറന്തള്ളുന്നത് കുറവായിരിക്കും. അതുകൊണ്ട് സിഎന്‍ജി ബൈക്ക് പരിസ്ഥിതി സൗഹൃദമായിരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

പെട്രോളിനെ അപേക്ഷിച്ച് കൂടുതൽ മൈലേജ് ലഭിക്കുന്നതുകൊണ്ടു തന്നെ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ഈ ബൈക്കുകൾക്കിനുണ്ടാകുമെന്നാണ് ബജാജ് പ്രതീക്ഷിക്കുന്നത്.

സിഎസ്ആർ തുകയായി 5000 കോടി രൂപ ബജാജ് അടുത്ത അഞ്ച് വർഷത്തേക്ക് സിഎൻജി വാഹനങ്ങൾ നിർമിക്കുന്നതിനായി ചെലവഴിക്കും.
വർഷം മുമ്പ് അവതരിപ്പിച്ച ബജാജിന്റെ അഭിമാന മോഡലായ പൾസറിന്റെ വിൽപ്പന 20 ലക്ഷം യൂണിറ്റുകളിലേക്കെത്തുന്ന സാഹചര്യത്തിലാണ് പുതിയ സിഎൻജി ബൈക്കിന്റെ പ്രഖ്യാപനം.

Bajaj CNG Bike

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക