12
Oct 2024
Mon
12 Oct 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: മുന്‍ഭാര്യ നല്‍കിയ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍.
വിവിധ ആരോപണങ്ങൾ ഉന്നയിച്ച് മുന്‍ഭാര്യ നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസാണ് ബാലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോഷ്യല്‍മീഡിയയിലുടെ അപകീര്‍ത്തിപ്പെടുത്തി എന്നതിൽപ്പെടെ ആണ് പരാതിയില്‍ പറയുന്നത്.

ഇന്ന് പുലര്‍ച്ചെയാണ് ബാലയെ പാലാരിവട്ടത്തുള്ള വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും ബാലയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിൽക്കുകയും അതിൻ്റെ പേരിൽ സോഷ്യൽ മീഡിയ വഴി ഇരുവരും ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തുവരികയായിരുന്നു. സോഷ്യല്‍മീഡിയയില്‍ ഇരുവരും നടത്തിയ പ്രതികരണങ്ങള്‍ വലിയ വാർത്തയും ആയി. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ബാലയെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടിയുമായി ബന്ധപ്പെട്ടും ചില പരാമര്‍ശങ്ങള്‍ ബാല നടത്തിയിരുന്നു. ഇതും പരതിക്ക് കാരണമായിട്ടുണ്ട്.

ഇരുവരുടെയും അഭിഭാഷകർ പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.