22
Jan 2023
Sun
22 Jan 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തിനതിരേ സമരംചെയ്യുന്ന വിദ്യാർഥികൾക്കൊപ്പം നിന്ന് നടൻ ഫഹദ് ഫാസിൽ. താൻ കുട്ടികൾക്കൊപ്പമാണെന്ന് ഫഹദ് പറഞ്ഞു. പുതിയ ചിത്രം തങ്കത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു താരം.

എല്ലാം ഉടനെ തീർപ്പാക്കി കുട്ടികൾക്ക് അവരുടെ പഠനം തുടരാൻ സാധിക്കട്ടെയെന്നും ഫഹദ് കൂട്ടിച്ചേർത്തു. ശങ്കർ മോഹനെ നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 50 ദിവസത്തോളമായി വിദ്യാർഥികൾ സമരത്തിലായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ശങ്കർ മോഹനെ സംരക്ഷിക്കുകയാണെന്നും ആരോപണമുയർന്നിരുന്നു. ശങ്കർ മോഹനെ പിന്തുണച്ചുകൊണ്ടുള്ള അടൂരിന്റെ പ്രതികരണവും വിവാദമായിരുന്നു. സിനിമയിലെ പ്രമുഖരിൽ പലരും വിഷയത്തിൽ പ്രതികരിക്കാൻ ഇതുവരെ തയാറായിരുന്നില്ല. അതിനിടെയാണ് നിലപാട് വ്യക്തമാക്കിക്കൊണ്ട് ഫഹദ് എത്തിയത്. ഇന്നലെയാണ് കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ശങ്കർ മോഹൻ രാജിവച്ചത്.