15
Sep 2025
Wed
15 Sep 2025 Wed
actor playing Dashrathan dies during playing Ramleela

രാമലീല കളിക്കുന്നതിനിടെ ദശരഥന്റെ വേഷമിട്ട നടൻ ഹൃദയസ്തംഭനം മൂലം മരിച്ചു. ഹിമാചൽ പ്രദേശിലെ ചാമ്പയിലാണ് സംഭവം. 70കാരനായ അമരേഷ് മഹാജൻ ആണ് മരിച്ചത്. നാടകം പുരോ​ഗമിക്കുന്നതിനിടെ ദശരഥ രാജാവായി വേഷമിട്ട് സിംഹാസനത്തിൽ ഇരിന്ന് തന്റെ ഡയലോ​ഗ് പറയുന്നതിനിടെ അമേരിഷ് മഹാജൻ ഒരുവശത്തേക്ക് ചരിഞ്ഞുപോവുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമീപമിരുന്ന നടൻ അദ്ദേഹത്തെ ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വേദിയിലുണ്ടായിരുന്നവർക്ക് ആദ്യം എന്താണ് നടക്കുന്നതെന്ന് വ്യക്തമായില്ല. മോശമായതെന്തോ സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടപ്പോൾ പിന്നണിപ്രവർത്തകർ ഓടിവരികയും അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ ആശുപത്രിയിലെത്തുന്നതിനു മുമ്പ് അദ്ദേഹത്തിന് മരണം സംഭവിച്ചിരുന്നു.

25 വർഷമായി ചാമ്പ ചൗ​ഗാനിൽ രാമലീല കളിക്കുന്നയാളാണ് അമരേഷ് മഹാജൻ. സാധാരണയായി ദശരഥ രാജാവിന്റെ വേഷവും രാവണന്റെ വേഷവുമായി അദ്ദേഹം ചെയ്യാറുള്ളത്. പ്രായാധിഖ്യം ഉള്ളതിനാൽ തന്റെ അവസാന നാടകമാണ് ഇത്തവണത്തേത് എന്ന് അദ്ദേഹം സംഘാടകരോട് പറഞ്ഞിരുന്നുവെന്ന വിവരവും ഇതിനിടെ പുറത്തുവന്നു.

ALSO READ: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനിരയായ റിട്ടയേഡ് ബാങ്കറുടെ 23 കോടി രൂപ നഷ്ടമായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക