19
Aug 2026
Tue
19 Aug 2026 Tue
Actor Pradeep Rawat passed away

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു. 74 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി ചികില്‍സയിലിരിക്കെ ചൊവ്വ വൈകീട്ടോടെയാണ് അന്ത്യം. മുംബൈ കോകിലാബെന്‍ ധിരുബായി അമ്പാനി ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് ഭീവണ്ടിയിലെ കാന്‍സര്‍ ആശുപത്രിയിലേക്ക് മാറ്റിയത് 10 ദിവസം മുമ്പാണ്. ഇവിടെ ചികില്‍സയിരിക്കെയാണ് അന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നു പതിറ്റാണ്ടായി സിനിമാരംഗത്തു സജീവമായ അദ്ദേഹം ഹിന്ദി, തെലുഗ്, തമിഴ്, കന്നഡ, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2005ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ഗജിനിയിലെ പ്രതിനായക വേഷത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധേയനായത്. 2008 ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പിലും പ്രദീപ് റാവത്ത് വില്ലന്‍ വേഷം ചെയ്തു. 1985ല്‍ പുറത്തിറങ്ങിയ മേരി ജങ് ആണ് ആദ്യ ചിത്രം.

ALSO READ: ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കാമുകിയുടെ കുഴിമാടത്തിലെത്തി ജീവനൊടുക്കി ഇസ്രായേലി യുവാവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക