19
Jul 2024
Thu
19 Jul 2024 Thu
latest news 31 ശാലിനിക്ക് എന്ത് പറ്റി? സര്‍ജറിക്ക് ശേഷമുള്ള ചിത്രം പുറത്തുവന്നതോടെ പരസ്പരം ചോദിച്ച് ആരാധകര്‍

ശാലിനിക്ക് എന്ത് പറ്റി? സര്‍ജറിക്ക് ശേഷമുള്ള ചിത്രം പുറത്തുവന്നതോടെ പരസ്പരം ചോദിച്ച് ആരാധകര്‍

തമിഴ്‌നാടിന്റെ മരുമകളായി നടി ശാലിനി മാറിയിട്ട് വര്‍ഷങ്ങളായി. സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് ശാലിനി. അതുകൊണ്ട് തന്നെ താരത്തിന്റെ വാര്‍ത്തകള്‍ അറിയാന്‍ മലയാളികള്‍ക്ക് എന്നും കൗതുകമുണ്ട്. പ്രത്യേകിച്ച് ഭര്‍ത്താവും നടനുമായ അജിത്തിനൊപ്പമുള്ള വാര്‍ത്തകള്‍ അറിയാന്‍.

ശാലിനിയ്ക്ക് സര്‍ജറി ആണെന്നും, അജിത്തിന് എത്താന്‍ കഴിഞ്ഞില്ല എന്നുമൊക്കെയുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ എന്താണ് അസുഖം എന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ ശാലിനിയുടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം പുറത്ത് വന്നിരിയ്ക്കുകയാണ്. ആശുപത്രിയില്‍ ശാലിനി ഇരിക്കുന്നതും, അടുത്ത് അജിത്തിരുന്ന് ആശ്വസിപ്പിക്കുന്നതുമായ ചിത്രം നിമിഷ നേരങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ആശുപത്രി കിടക്കയില്‍ അജിത്തിന്റെ കയ്യും പിടിച്ചിരിക്കുന്ന ശാലിനിയാണ് ഫോട്ടോയില്‍ ഉള്ളത്. ‘എന്നേക്കും നിന്നെ സ്‌നേഹിക്കുന്നു’, എന്ന ക്യാപ്ഷനും ശാലിനി ഫോട്ടോയ്ക്ക് നല്‍കിയിട്ടുണ്ട്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ താരപത്‌നിയ്ക്ക് എന്ത് പറ്റി എന്ന ചോദ്യവുമായി ആരാധകരും രംഗത്ത് എത്തി. കമന്റുകള്‍ ഏറെയും അസുഖ വിവരം തിരക്കിയുള്ളതാണ്.

latest news 32 ശാലിനിക്ക് എന്ത് പറ്റി? സര്‍ജറിക്ക് ശേഷമുള്ള ചിത്രം പുറത്തുവന്നതോടെ പരസ്പരം ചോദിച്ച് ആരാധകര്‍

കഴിഞ്ഞ ദിവസം ശാലിനിക്ക് ഒരു സര്‍ജറി ഉണ്ടായിരുന്നു. ചെന്നൈയിലെ തന്നെ സ്വകാര്യ ആശുപത്രിയില്‍ ആണ് ചികിത്സ. ശസ്ത്രക്രിയയ്ക്ക് വിധേയയായ ശാലിനി ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും ഇക്കാര്യം വൈകാതെ ഔദ്യോഗികമായി പുറത്തുവിടാന്‍ സാധ്യതയുണ്ടെന്നും താര ദമ്പതികളുമായി അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നടിയുടെശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് താരമിപ്പോള്‍.

പുതിയ സിനിമയുടെ ചിത്രീകരണത്തിനായി അജിത്ത് വിദേശത്തേയ്ക്ക് മടങ്ങുകയാണ്. ലൈക്ക പ്രൊഡക്ഷന്‍സാണ് ‘വിടാമുയര്‍ച്ചി’ നിര്‍മിക്കുന്നത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ‘വിടാമുയര്‍ച്ചി’ അജിത്തിന്റെ കരിയറിലെ 62ാം ചിത്രമാണ്. പോകുന്നതിന് മുന്‍പ് ഭാര്യയുടെ സര്‍ജറിയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളും അജിത് കൃത്യമായി ചെയ്തു.

ഡോക്ടറുമായി വീഡിയോ കോളില്‍ സംസാരിച്ച ശേഷമാണ് വിദേശത്തേക്ക് പോയത്. ഷൂട്ടിങില്‍ നിന്ന് വിട്ടു നിന്നാല്‍ നിര്‍മാതാവിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാവുന്ന സാഹചര്യത്തില്‍, ശാലിനിയ്‌ക്കൊപ്പം നില്‍ക്കാന്‍ കഴിയാത്തതിന്റെ നിരാശ അജിത്തിനുണ്ടായിരുന്നു.

Actor Shalini shares photo with Ajith Kumar from hospital, fans say ‘get well soon’