മുംബൈ: ഗാന്ധിജിയുടെ ചിത്രം സഹിതം റിപബ്ലിക് ദിനാശംസ നേര്‍ന്നതിന് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കറിന്റെ എക്‌സ് അക്കൗണ്ട് റദ്ദാക്കി. (Actor Swara Bhaskar account blocked by X) പകര്‍പ്പവകാശ ലംഘനം കാരണം പറഞ്ഞാണ് തന്റെ പ്രൊഫൈല്‍ പെര്‍മനന്റായി സസ്‌പെന്‍ഡ് ചെയ്തതെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു.
|
നടപടി പരിഹാസ്യവും അംഗീകരിക്കാനാവാത്തതുമാണെന്ന് സ്വര പഞ്ഞു. പുരോഗമനവാദികളുടെ ജനപ്രിയ മുദ്രാവാക്യത്തിനൊപ്പം ഗാന്ധിയുടെ ചിത്രവും മകള്‍ ദേശീയ പതാക പിടിച്ചുനില്‍ക്കുന്ന മറ്റൊരു ചിത്രവുമാണ് പോസ്റ്റ് ചെയ്തത്.
ഇതില്‍ ഇന്ത്യയിലെ ഒരു പകര്‍പ്പവകാശ ലംഘനവുമില്ല. ഈ ട്വീറ്റുകള്‍ വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് എന്നെ ലക്ഷ്യമിട്ടാണ് -സ്വര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങളുടെയും എക്‌സില്‍നിന്ന് ലഭിച്ച അറിയിപ്പിന്റെയും സ്‌ക്രീന്‍ഷോട്ടുകളും സ്വര പങ്കുവെച്ചിട്ടുണ്ട്. ”ഗാന്ധിജി, അങ്ങയുടെ ഘാതകര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതില്‍ ഞങ്ങള്‍ നാണിക്കുന്നു” എന്ന അടിക്കുറിപ്പോട് കൂടിയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരുന്നത്.
ബി.ജെ.പി സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകയായ സ്വര ഭാസ്‌കര്‍ രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കാറുണ്ട്. എന്‍.സി.പി (ശരദ് പവാര്‍) വിഭാഗം) നേതാവ് ഫഹദ് അഹ്‌മദിനെ വിവാഹം കഴിച്ചതിന്റെ പേരിലടക്കം സ്വരക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





