29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
Actress Mala Parvathi escapes from Virtual arrest fraudsters

വെർച്വൽ അറസ്റ്റ് തട്ടിപ്പികാരെ തുരത്തിയോടിച്ച് നടി മാലാ പാർവതി. കൊ​റി​യ​റി​ൽ എം​ഡി​എം​എ ക​ട​ത്തി​യതിന് വെർച്വൽ അറസ്റ്റ് ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി മും​ബൈ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന വ്യാ​ജേ​നയാണ് മാലാ പാർവതിക്ക് വീഡിയോ കോൾ ലഭിച്ചത്. തട്ടിപ്പുകാരൻ കാണിച്ച ഐ​ഡി കാ​ർ​ഡി​ൽ അ​ശോ​ക സ്തം​ഭം കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യ​താ​ണ് ത​ട്ടി​പ്പി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ തനിക്കു സഹായകമായതെന്ന് മാലാ പാർവതി പറഞ്ഞു. പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കു​മെ​ന്ന് മാലാ പാർവതി അ​റി​യി​ച്ച​തോ​ടെ ത​ട്ടി​പ്പു​കാ​ർ കോൾ കട്ടാക്കി മുങ്ങുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മ​ധു​ര​യി​ൽ ത​മി​ഴ് സി​നി​മ​യു​ടെ ഷൂ​ട്ടിങ്ങി​ലാ​യി​രു​ന്നു താനെന്നും രാത്രി പ​ത്തിനാണ് കോ​ൾ വ​ന്നതെന്നും നടി പറഞ്ഞു. ഡി​എ​ച്ചി​ൽ നി​ന്ന് ഒ​രു പാ​ഴ്‍​സ​ൽ ത​ട​ഞ്ഞു​വച്ചിട്ടുണ്ടെന്നായിരുന്നു ആദ്യം പറഞ്ഞത്. ​മുമ്പ് യു​കെ​യി​ൽ നി​ന്ന് ഒ​രു പാ​ഴ്‍​സ​ൽ വ​ന്ന​പ്പോ​ൾ ക​സ്റ്റം​സ് ത​ട​ഞ്ഞു​വയ്ക്കുകയും നിർദേശപ്രകാരം താൻ പണം അടയ്ക്കുകയും ചെയ്തിട്ടുള്ളതിനാൽ ആദ്യം സ​ത്യ​മാ​യി​രി​ക്കു​മെ​ന്നാണ് താ​ൻ വി​ചാ​രി​ച്ചെ​ന്ന് മാലാ പാർവതി പ​റ​ഞ്ഞു.

തുടർന്ന് ക​സ്റ്റ​മ​ർ കെ​യ​ർ ഫോ​ൺ ക​ണ​ക്ടാ​വുകയും വി​ക്രം സിം​ഗെ​ന്ന പരിചയപ്പെടുത്തിയയാൾ ത​ന്നോ​ട് സം​സാ​രി​ക്കുകയും ചെയ്തു. വി​ശ്വ​സ​നീ​യ​മാ​യി​ട്ടാ​ണ് ത​ന്നോ​ട് സം​സാ​രി​ച്ച​ത്. നി​ങ്ങ​ളു​ടെ ആ​ധാ​ർ കാ​ർ​ഡ് ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്ന് പ​റ​ഞ്ഞു അ​യാ​ൾ. താ​യ്‍​വാ​നി​ലേ​ക്ക് ഇ​ങ്ങ​നെ ഒ​രു കൊ​റി​യ​ർ ത​ൻറെ പേ​രി​ൽ പോ​യി​ട്ടു​ണ്ട് എ​ന്നും വ്യ​ക്ത​മാ​ക്കി. ഇ​ത് വ​ലി​യ ഒ​രു ത​ട്ടി​പ്പാ​ണെ​ന്നും പ​റ​ഞ്ഞു അ​വ​ർ. വേ​ണ​മെ​ങ്കി​ൽ പ​രാ​തി പ​റ​യു​ന്ന​ത് ന​ല്ല​താ​യി​രി​ക്കും. ഇ​ത് അ​ന്വേ​ഷി​ക്കു​ന്ന ഒ​രു സം​ഘ​മു​ണ്ടെ​ന്നും പ​റ​ഞ്ഞു അ​വ​ർ.

READ ALSO: വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; വര്‍ധമാന്‍ ഗ്രൂപ്പുടമയ്ക്ക് നഷ്ടമായത് 7 കോടി രൂപ

അ​ങ്ങ​നെ പോ​ലീ​സി​ലേ​ക്ക് ഫോ​ൺ ക​ണ​ക്ടാ​ക്കി. പ്ര​കാ​ശ് കു​മാ​ർ ഗു​ണ്ടു​വെന്നു പറഞ്ഞയാളാ​ണ് അ​പ്പോ​ൾ ത​ന്നോ​ട് സം​സാ​രി​ച്ച​ത്. ആ​ധാ​ർ കാ​ർ​ഡ് ആ​ർ​ക്കെ​ങ്കി​ലും ന​ൽ​കി​യി​രു​ന്നോ​വെ​ന്ന് ചോ​ദി​ച്ചു അ​യാ​ൾ. താ​ൻ ആ​ധാ​ർ കാ​ർ​ഡാ​ണ് ഐ​ഡി​യാ​യി സി​നി​മാ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ട​ക്കം ഉ​പ​യോ​ഗി​ക്കു​ന്ന​ത് മറുപടി നൽകി. അ​ങ്ങ​നെ ആ​ധാ​ർ കാ​ർ​ഡ് ആ​ർ​ക്കും ഒ​രി​ക്ക​ലും ന​ൽ​ക​രു​തെ​ന്ന് അ​യാ​ൾ ത​ന്നോ​ട് നി​ർ​ദേ​ശി​ച്ചു.

മും​ബൈ ക്രൈം​ബ്രാ​ഞ്ചാ​ണെ​ന്ന് താ​ൻ ഉ​റ​പ്പി​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് ചോ​ദി​ച്ചി​രു​ന്നു ഞാ​ൻ. അ​പ്പോ​ഴാണ് അയാൾ ഐ​ഡി ത​നി​ക്ക് അ​യ​ച്ചുനൽകിയത്. നിങ്ങൾ ഇ​പ്പോ​ൾ മും​ബൈ​യി​ലേ​ക്കു വ​രൂ എന്നും അയാൾ ആവശ്യപ്പെട്ടു. സി​നി​മാ തി​ര​ക്കി​ലാണെന്നും ഇ​പ്പോ​ൾ വ​രാ​നാ​കില്ലെന്നും താൻ മറുപടി നൽകിയതോടെ കു​റ​ച്ച് സ​മ​യം ത​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു അ​യാ​ൾ. ലൈ​വി​ൽ നി​ൽ​ക്ക​ണം. നി​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്‍​ക്കാ​ണ് ഇ​ത് ചെ​യ്യു​ന്ന​ത്. ഇ​ത് മ​റ്റു​ള്ള​വ​രോ​ട് പ​റ​യു​ന്ന​ത് അ​പക​ടമാ​ണ്. ഇ​ങ്ങ​നെ പു​റ​ത്തുപ​റ​ഞ്ഞ​തി​നാ​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെട്ടിട്ടുണ്ടെന്നും ഇ​ത് ഭ​യ​ങ്ക​ര ഒ​രു റാ​ക്ക​റ്റാ​ണെന്നും 12 സം​സ്ഥാ​ന​ങ്ങ​ളി​ൽ ത​ൻറെ പേ​രി​ൽ ത​ട്ടി​പ്പു​കാ​ർ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി തു​ട​ങ്ങി​യി​ട്ടു​ണ്ട് എ​ന്നും അ​യാ​ൾ വ്യ​ക്ത​മാ​ക്കി.

കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ത​ൻറെ പേ​രി​ൽ ത​ട്ടി​പ്പു​കാ​ർ കൈ​മാ​റ്റം ചെ​യ്‍​തി​ട്ടു​ണ്ട് എ​ന്നും അ​യാ​ൾ പ​റ​ഞ്ഞു. വാ​ട്‍​സാ​പ്പി​ലാ​ണ് സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ ആ​ളു​ടെ ഫോ​ട്ടോ അ​യ​ച്ചു​ത​ന്നി​രു​ന്നു. നി​യ​മ​വി​രു​ദ്ധ​മാ​യി പ​ണം വ​ന്നി​ട്ടുണ്ടോ എ​ന്ന് അ​വ​ർ ചോ​ദി​ച്ചു. നി​ങ്ങ​ളു​ടെ ബാ​ങ്കു​ക​ൾ ഏ​തൊ​ക്കെ എ​ന്നും ചോ​ദി​ച്ചു അ​വ​ർ. 72 മ​ണി​ക്കൂ​ർ താ​ൻ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞെ​ന്നും മാ​ലാ പാ​ർ​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു. ഫോ​ൺ അ​വ​ർ ഹോ​ൾ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇതിനിടെ അയച്ചുനൽകിയ ഐഡി കാർഡിലെ വിവരം വച്ച് ​ഗൂ​ഗിളിൽ തിരഞ്ഞതോടെ കബളിപ്പിക്കാനുള്ള നീക്കമാണെന്ന് തിരിച്ചറിഞ്ഞു. തട്ടിപ്പാണെന്ന് തന്റെ മാനേജരും പറയുകയുണ്ടായി. തുടർന്ന് താൻ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ​ക്ക് ഫോ​ൺ കൊ​ടു​ത്തു. ഇതോടെ തട്ടിപ്പ് സംഘം ഫോൺകോൾ കട്ടാക്കുകയായിരുന്നുവെന്നും മാലാ പാർവതി. കേരളത്തിലടക്കം നിരവധി പ്രമുഖർക്ക് വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ പണം നഷ്ടമായത് കഴിഞ്ഞ ദിവസങ്ങളിലാണ്.

READ ALSO: സിബിഐ ചമഞ്ഞ് വെര്‍ച്വല്‍ അറസ്‌റ്റെന്ന പേരില്‍ കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രതി പിടിയില്‍

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement