28
Sep 2024
Fri
28 Sep 2024 Fri
cyber fraud

കൊച്ചി: വെര്‍ച്വല്‍ അറസ്റ്റെന്ന പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി പിടിയില്‍.(Online fraud of crores in the name of virtual arrest; Accused in custody)  ഡല്‍ഹി സ്വദേശി പ്രിന്‍സിനെയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശിയുടെ പരാതിയിലാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സിബിഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് വീഡിയോ കോളില്‍ വന്നത്. നിങ്ങളുടെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയുമാണ് പണം തട്ടിയത്. അറസ്റ്റ് ഒഴിവാക്കണമെങ്കില്‍ അക്കൗണ്ടിലുള്ള പണം അവര്‍ പറയുന്ന അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് ക്ലിയറന്‍സ് എടുക്കണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കൊച്ചി സ്വദേശിയുടെ 30 ലക്ഷം രൂപയാണ് വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി പ്രിന്‍സ് തട്ടിയെടുത്തത്.

ALSO READ: കൂട്ടബലാല്‍സംഗം ചെറുത്ത നഴ്‌സ് ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ചു രക്ഷപെട്ടു

പിന്നാലെ കൊച്ചി സ്വദേശി പരാതി നല്‍കുകയായിരുന്നു. പ്രിന്‍സ് സമാനമായ നിരവധി തട്ടിപ്പുകള്‍ നടത്തിയതായി പൊലീസ് പറഞ്ഞു. നാലര കോടിയോളം രൂപ പ്രതിയുടെ അക്കൗണ്ടിലുണ്ടായിരുന്നു. മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.

സ്ഥിരം സൈബര്‍ തട്ടിപ്പുകാരുടെ രീതി തന്നെയാണ് ഇവിടെയും തുടര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. സിബിഐ ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച് ഭയപ്പെടുത്തി ആളുകളില്‍ നിന്നും പണം തട്ടുന്ന സംഘമാണിതെന്നും ഇത്തരം കോളുകള്‍ വന്നാല്‍ ഒരുതരത്തിലും വിശ്വസിച്ചു കുടുങ്ങരുതെന്നുമാണ് പൊലീസ് അറിയിക്കുന്നത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങള്‍ സജീവമാണെന്നും പൊലീസ് പറയുന്നു.