24
Jul 2025
Sun
24 Jul 2025 Sun
actress Manjula Sruthi

ബെംഗളൂരു: കന്നഡ സീരിയല്‍ നടിയും അവതാരകയുമായ മഞ്ജുള ശ്രുതിയെ (38) ഭര്‍ത്താവ് കുരുമുളക് സ്‌പ്രേ അടിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു.(Actress Manjula Sruthi stabbed by husband) കേസില്‍ ഭര്‍ത്താവ് അമ്രേഷ് (49) അറസ്റ്റില്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസം നാലിനു നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ് ശ്രുതി. അമൃതധാരെ എന്ന കന്നഡ സീരിയലിലൂടെ പ്രശസ്തയായ നടിയാണ് ശ്രുതി എന്നറിയപ്പെടുന്ന മഞ്ജുള.

ഹനുമന്തനഗറിലെ മുനേശ്വര ലേഔട്ടിലുള്ള വീട്ടില്‍വച്ചാണ് ശ്രുതി അക്രമത്തിനിരയായത്. ശ്രുതിക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

20 വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ടു പെണ്‍കുട്ടികളുണ്ട്. ഹനുമന്തനഗറിലെ ഒരു വാടക വീട്ടിലായിരുന്നു താമസം.

മൂന്നു മാസം മുന്‍പ് ശ്രുതി, അമ്രേഷമുമായി വേര്‍പിരിഞ്ഞ് സഹോദരനൊപ്പം താമസം തുടങ്ങിയിരുന്നു. ഇതിനുശേഷം വീടിനു വാടക നല്‍കുന്നതിനെ ചൊല്ലി ഉള്‍പ്പെടെ തര്‍ക്കമുണ്ടായി. പിന്നാലെ ശ്രുതി, ഹനുമന്തനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. എങ്കിലും ഈ മാസം മൂന്നിന് ഇരുവരും വീണ്ടും ഒരുമിച്ച് താമസം തുടങ്ങി.

എന്നാല്‍ പിറ്റേ ദിവസം, കുട്ടികള്‍ കോളജില്‍ പോയതിനു പിന്നാലെ അമ്രേഷ്, ശ്രുതിയെ ആക്രമിക്കുകയായിരുന്നു. കുരമുളക് സ്‌പ്രേ കണ്ണിലേക്ക് അടിച്ചശേഷം മൂന്നു തവണ കത്തി ഉപയോഗിച്ചു കുത്തിയെന്നാണ് പൊലീസ് പറയുന്നത്.

തല ചുമരില്‍ ഇടിപ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. കൊലപാതകശ്രമത്തിനു കേസെടുത്ത പോലീസ് അമ്രേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.