ഏതാനും മാസങ്ങള്‍ക്കിടെ അബൂദബിയില്‍ അടച്ചുപൂട്ടിയത് 69 ഭക്ഷ്യ സ്ഥാപനങ്ങള്‍. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങളാണ് 18 മാസം കൊണ്ട് അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി(അഡാഫ്‌സ) പൂട്ടിച്ചത്. ഭക്ഷണം പാചകം ചെയ്യുന്ന ഇടങ്ങളിലെ കീടങ്ങളുടെ സാന്നിധ്യം, വൃത്തിഹീനമായ അന്തരീക്ഷം, കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
|
2025ല്‍ 55 ഭക്ഷ്യസ്ഥാപനങ്ങളും 2026ന്റെ തുടക്കത്തില്‍ 14 സ്ഥാപനങ്ങളുമാണ് പൂട്ടിച്ചതെന്ന് അഡാഫ്‌സ വ്യക്തമാക്കി. ഇതേകാലയളവില്‍ 7154 ഉപഭോക്തൃപരാതികളാണ് അഡാഫ്‌സയ്ക്കു ലഭിച്ചത്. നിയമലംഘനം പരിഹരിച്ച് അധികൃതരെ ബോധ്യപ്പെടുത്തുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമാണ് തുടര്‍ന്ന് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയുള്ളൂ.
ALSO READ: കാട്ടുപന്നി ശല്യം ഒഴിവാക്കാന്‍ വനംവകുപ്പ് ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





