AFC ഏഷ്യന്‍ കപ്പ്: സണിന്റെ കൊറിയയെ വീഴ്ത്തി ജോര്‍ദാന്‍ ഫൈനലില്‍
|
ദോഹ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടോട്ടനം നായകനും സൂപ്പര്‍ താരവുമായ സണിന്റെ കൊറിയയെ വീഴ്ത്തി ജോര്‍ദാന്‍ AFC ഏഷ്യന്‍ കപ്പിന്റെ ഫൈനലില്‍. ഏഷ്യന്‍ വമ്പന്മാരെ എതിരില്ലാത്ത രണ്ട് ഗോളിന് അട്ടിമറിച്ചാണ് ചരിത്രത്തിലാദ്യമായി ജോര്‍ദാന്‍ കലാശപ്പോരാട്ടത്തിന് അര്‍ഹതനേടിയത്. അമ്പത്തിമൂന്നാം മിനിറ്റില്‍ യസാന്‍ അല്‍നിഅ്മത്തും 13 മിനിറ്റിനു ശേഷം മൂസ അല്‍തമാരിയുമാണ് ജോര്‍ദാന്റെ ഗോളടിച്ചത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ജോര്‍ദാനെതിരെ അവസാന സെക്കന്റുകളിലെ സെല്‍ഫ് ഗോളില്‍ സമനിലയുമായി രക്ഷപ്പെട്ടതായിരുന്നു കൊറിയ. എന്നാല്‍ ഇത്തവണ ഇരട്ട ഗോളടിക്കുകയും പിന്നീട് ഉജ്വലമായി കൊറിയന്‍ മുന്നേറ്റം നിര്‍വീര്യമാക്കുകയും ചെയ്തു ജോര്‍ദാന്‍. തിരിച്ചടിക്കാന്‍ കൊറിയ കിണഞ്ഞു ശ്രമിച്ചെങ്കിലും ജാര്‍ദാന്‍ പ്രതിരോധം മറികടക്കാന്‍ സാധിച്ചില്ല. പെനാല്‍ട്ടി കിട്ടാനായി വീഴ്ച അഭിനയിച്ചതിന് ജൂംഗ് സ്യേംഗ് ഹൂന്നിന് മഞ്ഞക്കാര്‍ഡും കിട്ടി.
ഇറാനും നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഖത്തറും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികള്‍ ആയിരിക്കും ഫൈനലില്‍ ജോര്‍ദാന്റെ എതിരാളികള്‍.
Jordan are ranked #87 in the world by FIFA and have a squad value of less than $15 million, according to @Transfermarkt.
They have only one player in Europe (Mousa Al-Tamari).
They have never qualified for a World Cup.
They are through to their first-ever AFC Asian Cup final. pic.twitter.com/o5mZnmq8Vn
— CBS Sports Golazo ⚽️ (@CBSSportsGolazo) February 6, 2024
AFC Asian Cup 2023: Jordan overpower subdued South Korea to reach first final


