21
Jan 2024
Tue
21 Jan 2024 Tue

ആശ്വാസജയം തേടി ഇന്ത്യ ഇന്നിറങ്ങും; AFC കപ്പില്‍ എതിരാളി സിറിയ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദോഹ: ഖത്തറില്‍നടന്നുവരുന്ന AFC ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റില്‍ ആശ്വാസം ജയം തേടി ഇന്ത്യ ഇന്നിറങ്ങും. ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ഇന്ത്യക്ക് ഇന്നത്തെ മത്സരത്തില്‍ ആശ്വാസജയം അനിവാര്യമാണ്. സിറിയയാണ് ഇന്നത്തെ മത്സരത്തിലെ ഏതിരാളി. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മണിക്ക് ഖത്തറിലെ അല്‍ ബയ്ത് സ്റ്റേഡിയത്തിലാണ് മത്സരം.

ടൂര്‍ണമെന്റില്‍ കരുത്തരായ ഓസ്‌ട്രേലിയയോടും ഉസ്‌ബെക്കിസ്ഥാനോടും തോല്‍വി വഴിങ്ങിയതോടെയാണ് ഇന്ത്യക്ക് ഇന്നത്തെ മത്സരം അതി നിര്‍ണായകമായത്. ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ കംഗാരുക്കളെ മികച്ച രീതിയില്‍ പ്രതിരോധിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനോട് തകര്‍ന്നടിയുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യ ഒരുതണ പോലും എതിര്‍വല കുലുക്കിയിട്ടുമില്ല.

അതേസമയം പരിക്കിന്റെ പിടിയിലുള്ള ഇന്ത്യയുടെ സ്റ്റാര്‍ താരം മലയാളിയായ സഹല്‍ അബ്ദുല്‍ സമദ് ഇന്ന് കളിക്കും. സഹല്‍ പ്ലേയിങ് ഇലവനിലേക്കെത്തുമ്പോള്‍ ആക്രമണം കുറെ കൂടി മെച്ചപ്പെട്ടേക്കും. സഹൽ അബ്ദുൽ സമദ് സിറിയക്കെതിരെ കളത്തിലിറങ്ങുമെന്ന് കോച്ച് ഇഗോർ സ്റ്റിമാക് അറിയിച്ചു. പരിശീലന സെഷനിലും പരശീലന മത്സരങ്ങളിലും നന്നായി തിളങ്ങിയ സഹൽ സിറിയക്കെതിരെ കളിക്കുമെന്നും എന്നാൽ െപ്ലയിങ് ഇലവനിൽ അവസരമുണ്ടാകുമോ എന്ന് പറയാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ രണ്ട് മത്സരത്തില്‍ നിന്നും ഒരു സമനില മാത്രമുള്ള സിറിയയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഏകദേശം അസ്തമിച്ചിരിക്കുകയാണ്. ഇന്ത്യക്കെതിരെ മികച്ച ഗോള്‍ വ്യത്യാസത്തില്‍ ജയം നേടുകയും ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാന്‍ ഓസ്‌ട്രേലിയയോട് തോല്‍ക്കുകയും ചെയ്താല്‍ സിറിയയ്ക്ക് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. ഫിഫാ റാങ്കില്‍ 91ാം സ്ഥാനത്താണ് സിറിയ. ഇന്ത്യ 102ാം സ്ഥാനത്തും.
ജിയോ സിനിമ ആപ്പിലൂടെ മത്സരത്തിന്റെ തത്സമയം സംപ്രേഷണം ഓണ്‍ലൈനിലൂടെ കാണാന്‍ സാധിക്കും.

സാധ്യത ഇലവന്‍

ഗുര്‍ക്രീത് സിങ് സന്ധു, നിഖില്‍ പൂജാരി, സന്ദേഷ് ജിങ്കന്‍, രാഹുല്‍ ഭെകെ, ആകാശ് മിശ്ര, സുരേഷ് സിങ്, അനിരുദ്ധ താപ്പാ, ലലെങ്മാവ്യ റാല്‍ട്ടെ, കെപി രാഹുല്‍, സുനില്‍ ഛേത്രി, മന്‍വീര്‍ സിങ്