12
Aug 2025
Thu
12 Aug 2025 Thu
Air Arabia offers low cost tickets to Kerala

255 ദിര്‍ഹമിന്(6086 രൂപ)യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് യാത്ര വാഗ്ദാനം ചെയ്ത് എയര്‍ അറേബ്യ. അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്കും റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്കുമാണ് 255 ദിര്‍ഹത്തിന്റെ ടിക്കറ്റ് വില്‍ക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഗസ്ത് 28നും സപ്തംബര്‍ 5നും ഇടയില്‍ ബുക്ക് ചെയ്യുന്ന വണ്‍വേ ടിക്കറ്റുകള്‍ക്കു മാത്രമാണ് ഈ ഓഫര്‍ ബാധകം. അബൂദബിയില്‍ നിന്ന് അഹമ്മദാബാദ്, ചെന്നൈ എന്നീ കേന്ദ്രങ്ങളിലേക്കും 275 ദിര്‍ഹമിന് ടിക്കറ്റ് ലഭിക്കും. അബൂദബിയില്‍ നിന്ന് മസ്‌കത്തിലേക്ക് 149 ദിര്‍ഹമാണ് ചാര്‍ജ്. ഷാര്‍ജയില്‍ നിന്ന് ദമ്മാം, മസ്‌കത്ത് എന്നിവിടങ്ങളിലേക്ക് 199 ദിര്‍ഹമാണ് നിരക്ക്. അബൂദബിയില്‍ നിന്ന് സലാലയിലേക്ക് 249 ദിര്‍ഹമാണ് ടിക്കറ്റ് ചാര്‍ജ്.

ALSO READ: തലപ്പാടിയില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ബസ് പാഞ്ഞുകയറി 6 മരണം