30
May 2024
Fri
30 May 2024 Fri
air india express kochi kannur

ന്യൂഡല്‍ഹി: ആയിരക്കണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ ആരംഭി മിന്നല്‍ പണിമുടക്കിന് അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന ന്യാം ്പറഞ്ഞ് അവധി എടുത്തതിന്റെ പേരില്‍ പിരിച്ചുവിട്ട 25 ജീവനക്കാരെ തിരിച്ചെടുക്കാമെന്ന് കമ്പനി ഉറപ്പ് നല്‍കി. ഇതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ യൂണിയന്‍ അറിയിച്ചത്. ( air-india-express-employees-union-strike-end )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കൂട്ട അവധിയെടുത്ത ജീവനക്കാര്‍ എത്രയുംപെട്ടെന്നുതന്നെ തിരിച്ച് ജോലിയില്‍ പ്രവേശിക്കാമെന്ന് ഉറപ്പ് നല്‍കി. ലേബര്‍ കമ്മിഷണറുടെ ഓഫീസാണ് ഇക്കാര്യമറിയിച്ചത്. ചൊവ്വാഴ്ച്ച മുതല്‍ ആരംഭിച്ച സമരത്തെ തുടര്‍ന്ന് ഇതിനകം 170-ലേറെ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ജീവനക്കാര്‍ തിരിച്ച് ജോലിക്ക് കയറാന്‍ സമ്മതിച്ചതോടെ ഇന്ന് മുതല്‍ സര്‍വീസ് പഴയതു പോലെയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്ന കാര്യമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ജീവനക്കാരുടെ സമരം. എയര്‍ ഇന്ത്യ എക്സ്പ്രസിനെ എയര്‍ ഏഷ്യയുമായും ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മറ്റ് വിമാനക്കമ്പനികളുമായും ബന്ധിപ്പിക്കാനുള്ള തീരുമാനത്തിലും ജീവനക്കാര്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു. ജോലിസമയം, അലവന്‍സ് സംബന്ധിച്ച് തര്‍ക്കവും സമരത്തിന് കാരണമായിരുന്നു.

സമരത്തെത്തുടര്‍ന്ന് കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ മാത്രം നാല്പതോളം സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. വിസാകാലാവധിയും അവധിയും തീര്‍ന്നതിനെ തുടര്‍ന്ന് ഗള്‍ഫിലേക്ക് അടിയന്തരമായി യാത്ര ചെയ്യേണ്ട നിരവധി മലയാളികളാണ് സമരത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായത്.