22
Aug 2022
Tue
22 Aug 2022 Tue

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ​ജിസിസി രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുറ‍ഞ്ഞ ചെലവിൽ യാത്ര വാ​ഗ്ദാനം ചെയ്ത് എയർഇന്ത്യ. യുഎഇയിൽ നിന്ന് 330 ദിർഹമാണ് എയർഇന്ത്യ ഇന്ത്യൻ ന​ഗരങ്ങളിലേക്കുള്ള ടിക്കറ്റിന് ഈടാക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഒരു ഇന്ത്യ ഒരു നിരക്ക് എന്നാണ് എയർഇന്ത്യ സ്വാതന്ത്ര്യദിന ഓഫർ നിരക്കിന് പേരു നൽകിയത്. ഒമാൻ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ നിന്നാണ് 330 ദിർഹം ടിക്കറ്റ് യാത്ര അനുവദിക്കുകയെന്ന് എയർലൈൻ വ്യക്തമാക്കി. 

 

ആ​ഗ്സ്ത് 8, 21 തിയ്യതികളിലാണ് എയർലൈൻ ഓഫർ യാത്രികർക്ക് നൽകുന്നത്. 35 കിലോ ബാ​ഗേജും 8 കിലോ ഹാൻഡ് ബാ​ഗേജും ടിക്കറ്റിനൊപ്പം ലഭിക്കും. ഒക്ടോബർ 15 വരെയുള്ള യാത്രകൾക്ക് ഈ ഓഫർ ടിക്കറ്റ് ഉപയോ​ഗിക്കാവുന്നതാണ്. ​ഗൾഫിലേക്കുള്ള വിമാനസർവീസുകളിൽ 50 ശതമാനവും യുഎഇയിലേക്കാണെന്ന് എയർഇന്ത്യ റീജ്യനൽ മാനേജർ പി പി സിങ് പറയുന്നു. ​ഗൾഫ് രാജ്യങ്ങളിലേക്കായി ആഴ്ചയിൽ 81000 പേർക്കാണ് എയർഇന്ത്യ യാത്ര ചെയ്യാൻ അവസരമൊരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 

കോഴിക്കോട്, കൊച്ചി, ഡൽഹി, മുംബൈ, ചെന്നൈ, ബം​ഗളുരു, ഹൈദരാബാദ്, ഇൻഡോർ ന​ഗരങ്ങളിലേക്കാണ് ഓഫർ സർവീസ്. കുവൈത്തിൽ നിന്ന് ചെന്നൈയിലേക്കും മുംബൈയിലേക്കും 36.65 കുവൈത്ത് ദിനാറും ഒമാനിലെ മസ്കത്തിൽ നിന്ന് മുംബൈയിലേക്ക് 43.1 ഒമാൻ റിയാലും ഡൽഹിയിലേക്ക് 65.1 റിയാലും ഹൈദരാബാദിലേക്ക് 43.1 റിയാലും ചെന്നൈയിലേക്ക് 65.1 റിയാലും കണ്ണൂരിലേക്ക് 36.1 ഒമാൻ റിയാലുമാണ് ചാർജ്.

 

ഖത്തറിലെ ദോഹയിൽ നിന്ന് ഡൽഹിയിലേക്ക് 499 ഖത്തർ റിയാൽ ആണ് നിരക്ക്. സൗദി അറേബ്യയിലെ ദമ്മാം, റിയാദ്, ജിദ്ദ വിമാനത്താവളങ്ങളിൽ നിന്ന് ഡൽഹി, മുംബൈ, ഹൈദാ​ഗബാദ് ന​ഗരങ്ങളിലേക്ക് 500 റിയാലാണ് ഈടാക്കുക.