ഹോളിവുഡ് സിനിമയില്‍നിന്ന് കോപ്പിയടിച്ചെന്ന ആരോപണം നേരിട്ടതോടെ അജിത് നായകനായെത്തുന്ന പുതിയ ചിത്രമായ വിടാമുയര്‍ച്ചി വിവാദത്തില്‍. തമിഴിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ അടുത്ത് റിലീസ് ചെയ്ത സിനിമയുടെ ടീസറിന് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതികരണവും ലഭിച്ചതിന് പിന്നാലെയാണ് ഹോളിവുഡ് സ്റ്റുഡിയോയായ പാരമൗണ്ട് പിക്‌ചേഴ്‌സ് ലൈക്കയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് 150 കോടിയുടെ നോട്ടിസാണ് വിടാമുയര്‍ച്ചിയുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സിന് പാരാമൗണ്ട് പിക്‌ചേഴ്‌സ് അയച്ചായത്.
|

അജിത്തും തൃഷയും
ഹോളിവുഡ് ചിത്രമായ ബ്രേക്ക് ഡൗണിന്റെ റീമേക്കായാണ് വിടാമുയര്‍ച്ചി ഒരുങ്ങുന്നതെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ടീസറിന്റെ റിലീസിന് പിന്നാലെ വിഷ്വലുകളും ബ്രേക്ക്ഡൗണിന്റെ സീനുകളും പരിശോധിക്കുമ്പോള്‍ അജിത് ചിത്രം ഈ ഹോളിവുഡ് സിനിമയില്‍ നിന്നുള്ള കോപ്പിയാണെന്ന് ഉറപ്പാകുകയുംചെയ്തു. ഇതിനിടെയാണ് പാരമൗണ്ട് പിക്‌ചേഴ്‌സ് 15 മില്യണ്‍ യുഎസ് ഡോളര്‍ (127 കോടി) നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
1997ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമാണ് ബ്രേക്ഡൗണ്‍. ദൂര യാത്ര പോകുന്നതിനിടെ ദമ്പതികളുടെ കാര്‍ കേടാകുകയും തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍ അവരെ സഹായിക്കാനെത്തുന്നതുമാണ് ചിത്രത്തിന്റെ തുടക്കം. അടുത്തൊരു ഫോണ്‍ ബൂത്തുണ്ടെന്നും അവിടെ എത്തിയാല്‍ സഹായം ലഭിക്കുമെന്നുമുള്ള ട്രക്ക് ഡ്രൈവറുടെ നിര്‍ദേശത്തെ തുടര്‍ന്ന് യുവതി ട്രക്കില്‍ കയറി ഡ്രൈവര്‍ക്കൊപ്പം യാത്രയാകുന്നു. തുടര്‍ന്ന് ദമ്പതികളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമ പറയുന്നത്. വിടാമുയര്‍ച്ചിയുടെ കഥയും ഇതിനു സമാനമാണ്. അസര്‍ബൈയ്ജാനിലേക്കുള്ള യാത്രയ്ക്കിടെ ഭാര്യയെ കാണാതാകുകയും തുടര്‍ന്ന് ഭര്‍ത്താവ് അന്വേഷിച്ചിറങ്ങുന്നതുമാണ് ഇതിവൃത്തം.

1997ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്രേക്ഡൗണ്‍
അജിത്തും തൃഷയും ദമ്പതികളായെത്തുമ്പോള്‍ അര്‍ജുനും റെജീന കസാന്ദ്രയും ആണ് നെഗറ്റീവ് വേഷത്തിലെത്തുന്നത്.
എന്നാല്‍ ലൈകയോ വിടാമുയര്‍ച്ചി ടീമോ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പൊങ്കല്‍ റിലീസായി ജനുവരിയിലാണ് വിടാമുയര്‍ച്ചി തിയേറ്ററിലെത്തുക. ടീസറില്‍ അജിത്തിനൊപ്പം സിനിമയിലെ മറ്റു അഭിനേതാക്കളെയും കാണിക്കുന്നുണ്ട്. ‘മങ്കാത്ത’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം അജിത് അര്‍ജുന്‍ തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു എന്നതാണ് വിടാമുയര്‍ച്ചിയുടെ പ്രത്യേകത. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആരവ്, റെജീന കസാന്‍ഡ്ര, നിഖില്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Ajith’s vidaamuyarchi in trouble Hollywood company sends Rs 150 crore notice


