01
Feb 2023
Mon
01 Feb 2023 Mon

കമ്പളക്കാട് :ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ച വിശ്വസാഹിത്യകാരൻ വില്യം ഷേക്സ്പിയറെ കണ്ടാൽ അവർ പറയും, “മാഷ് വരൂ… ഒരു ചായ കുടിച്ചു കാര്യങ്ങൾ മനസ്സിലാക്കിപ്പോകാം…’ അവർ എന്നു പറഞ്ഞാൽ ഹാരിസുമാർ.
സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് കൊണ്ട്
കമ്പളക്കാട് വി.പി.എസ് ഓഡിറ്റോറിയത്തിൽ നടന്ന വയനാട്ടിലെ ഹാരിസുമാരുടെ കൂട്ടായ്മ ശ്രദ്ധേയമായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
ഹാരിസ് മലബാർ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ ജനുവരി 29 ന് കൊയിലാണ്ടിയിൽ രൂപം കൊണ്ട സംസ്ഥാന ഹാരിസ് കമ്മ്യൂൺന്റെ ഭാഗമായുള്ള പ്രഥമ ജില്ലാ തല കൂട്ടായ്മയാണ് വയനാട്ടിൽ നടന്നത്. നൂറുകണക്കിന് ഹാരിസുമാരാണ് കൂട്ടായ്മയിൽ പങ്കാളിയായത്

സംസ്ഥാന പ്രസിഡന്റ് ഹാരിസ് ആർ.പി എടവണ്ണപ്പാറ ജനറൽ സെക്രട്ടറി എൻ.കെ ഹാരിസ് കൊയിലാണ്ടി,ഹാരിസ് ബാഖവി,
ഹാരിസ് വി.പി,ഹാരിസ് പുറക്ക ,ഹാരിസ്.കെ.എം.ആർ,ഹാരിസ് കോമ്പി,ഹാരിസ് പൊന്നാണ്ടി,
ഹാരിസ് പുത്തലൻ,ഹാരിസ് ഇ.വി തുടങ്ങിയവർ സംസാരിച്ചു.
നജീബ് കരണി,അബ്ദുൾ ഷുക്കൂർ ഹാജി,മരക്കാർ.കെ എന്നിവർ പരിപാടിയിൽ ആശംസകളർപ്പിച്ചു പ്രസംഗിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക