21
Sep 2025
Sat
21 Sep 2025 Sat
Al huda Madrasa admission festival

ജിദ്ദ: ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ജിദ്ദയുടെ കീഴിലുള്ള അല്‍ഹുദാ മദ് റസയുടെ പുതിയ അധ്യയന വര്‍ഷത്തിന് വര്‍ണശഭളമായ പ്രവേശനോത്സവത്തോടെ തുടക്കമായി. പുതുതായി ചേര്‍ന്ന കുട്ടികളെ പ്രവേശനോത്സവത്തില്‍ പൂക്കളും മിഠായികളും നല്‍കി സ്വീകരിച്ചു. പരിപാടിക്ക് ആക്ടിങ് പ്രിന്‍സിപ്പല്‍ അബ്ദുഹിമാന്‍ ഫാറൂഖി, അധ്യാപകര്‍, കണ്‍വീനര്‍ അന്‍വര്‍ കടലുണ്ടി, ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സെന്റര്‍ സ്റ്റാഫുകള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധന്‍, വ്യാഴം ദിവസങ്ങളിലായി ഒരു ബാച്ചും വെള്ളിയാഴ്ച മറ്റൊരു ബാച്ചുമായി പ്രവര്‍ത്തിക്കുന്ന മദ്‌റസയില്‍ നിലവില്‍ 400ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ശനിയാഴ്ചകളില്‍ പുതിയ ബാച്ച് പരിഗണനയിലുണ്ട്. ഷറഫിയയില്‍, ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പെട്ടെന്ന് എത്തിപ്പെടാവുന്ന സ്ഥലത്ത് കുട്ടികള്‍ക്ക് കളിക്കാവുന്ന ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള വില്ലയിലാണ് അല്‍ഹുദാ മദ്‌റസ നിലകൊള്ളുന്നത്. കോഴിക്കോട് ആസ്ഥാനമായി കെഎന്‍എം മര്‍ക്കസു ദ്ദഅവക്ക് കീഴില്‍ ശാസ്ത്രീയമായി രൂപകല്‍പന ചെയ്ത സിഐഇആര്‍ സിലബസാണ് മദ്‌റസ പിന്തുടരുന്നത്.

ALSO READ: കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍