ആലപ്പുഴ: സ്ത്രീധന പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ബിപിന്‍ സി ബാബു.(Alappuzha district panchayat member seeks anticipatory bail) ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ വൈരാഗ്യത്തിലാണ് ഭാര്യ നല്‍കിയതെന്നാണ് ആരോപണം. ആലപ്പുഴ കരീലക്കുളങ്ങര പൊലീസ് ആണ് കേസെടുത്തത്.
|
പരാതി രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് ഹരജിയിലെ വാദം. പാര്‍ട്ടി വിട്ടതിന്റെ പകപോക്കലിന്റെ ഭാഗമാണ് പരാതിയെന്നും ഹരജിയിലുണ്ട്. ബിബിന്റെ അമ്മയും കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ കെ.എല്‍. പ്രസന്ന കുമാരി കേസിലെ രണ്ടാം പ്രതിയാണ്.
മകന്‍ പാര്‍ട്ടി വിട്ടതിലുള്ള പ്രതികാരമായാണ് തന്നെ പ്രതിചേര്‍ത്തതെന്ന് പ്രസന്ന കുമാരി പറയുന്നു. മകനും ഭാര്യയും മറ്റൊരു വീട്ടിലാണ് നാളിതുവരെ കഴിഞ്ഞത്. അവരുടെ വിവാഹം പാര്‍ട്ടി നടത്തികൊടുത്തതാണ്. ഇതില്‍ എന്നെ പ്രതിചേര്‍ക്കാന്‍ പാര്‍ട്ടി നേതൃത്വം കൊടുത്തുവെന്നാണ് പ്രസന്ന കുമാരി പറയുന്നത്.
ALSO READ: യൂട്യൂബര്‍ തൊപ്പിയെ മയക്കു മരുന്ന് കേസില്‍ പ്രതിചേര്‍ക്കില്ലെന്ന് പോലീസ്
വിവാഹത്തിന് ബിബിന്‍ സി. ബാബു 10-ലക്ഷം രൂപ സ്ത്രീധനം വാങ്ങി, കൂടുതല്‍ സ്ത്രീധനം ചോദിച്ച് ശാരീരികമായി ഉപദ്രവിച്ചുവെന്നുമുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് ഭാര്യ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച പരാതിയിലുള്ളത്.
പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് മര്‍ദിച്ചു, ഇസ്തിരിപ്പെട്ടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചു, മുഖത്തടിച്ചു തുടങ്ങിയ ആരോപണങ്ങളും ഭാര്യയുടെ പരാതിയിലുണ്ട്.
മഹിളാ അസോസിയേഷന്‍ ജില്ല നേതാവും ഡി.വൈ.എഫ്.ഐ അംഗവുമാണ് ഭാര്യ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





