കൊച്ചി: യൂട്യൂബര്‍ തൊപ്പിയെ മയക്കുമരുന്ന് കേസില്‍ തല്‍ക്കാലം പ്രതിചേര്‍ക്കില്ലെന്ന് പൊലീസ്. (Police say YouTuber ‘Thoppi’ will not be charged in drug case)എറണാകുളം തമ്മനത്തെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് എംഡിഎംഎ പിടിച്ച കേസില്‍ പ്രതിചേര്‍ക്കില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
|
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന യുട്യൂബര്‍ നിഹാദ് നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷയിലാണ് പൊലീസ് നിലപാട് അറിയിച്ചത്. ഈ സാഹചര്യത്തില്‍ നിഹാദിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി തീര്‍പ്പാക്കി. അന്വേഷണവുമായി സഹകരിക്കണമെന്ന് അദ്ദേഹത്തിന് കോടതി നിര്‍ദേശം നല്‍കി.
കേസുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ തൊപ്പിയില്‍ നിന്ന് മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. തന്റെ ഡ്രൈവര്‍ ലഹരി കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് തൊപ്പി മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി കോടതിയെ സമീപിച്ചത്. നവംബര്‍ 28ന് ആണ് തൊപ്പിയുടെ തമ്മനത്തെ താമസസ്ഥലത്തുനിന്ന് എം.ഡി.എം.എ പിടികൂടിയത്. തുടര്‍ന്ന് തൊപ്പിയും സുഹൃത്തുക്കളായ മൂന്ന് യുവതികളും ഒളിവില്‍ പോയിരുന്നു.
ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെ ശ്രദ്ധനേടി, കുട്ടികള്‍ക്കിടയില്‍ വൈറലായ കണ്ണൂര്‍ സ്വദേശിയാണ് തൊപ്പി എന്ന നിഹാദ്.
അടുത്തിടെ എല്ലാം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് നിഹാദ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിഷാദത്തിലൂടെ കടന്നു പോവുകയാണെന്നും ഇനിയിത് തുടരാനാകില്ലെന്നുമായിരുന്നു യൂട്യൂബിലൂടെ നിഹാദ് പറഞ്ഞത്. ”വീട്ടുകാര്‍ക്ക് തന്നെ വേണ്ടാത്ത സ്ഥിതിയാണ്. പണവും പ്രശസ്തിയുമുണ്ടായിട്ട് ഒരു കാര്യവുമില്ല. ‘തൊപ്പി’ എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണ്. നിഹാദ് എന്ന യഥാര്‍ത്ഥ വ്യക്തിത്വത്തിലേക്ക് മടങ്ങുക മാത്രമാണ് ജീവിതത്തിലേക്ക് തിരികെവരാനുള്ള ഏക പോംവഴി”- വീഡിയോയില്‍ നിഹാദ് വ്യക്തമാക്കി.


