22
Dec 2025
Wed
22 Dec 2025 Wed
muhamma cpo santhosh kumar

ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ടെറസില്‍ തൂങ്ങിമരിച്ചു. സി.പി.ഒ എസ്. സന്തോഷ് കുമാര്‍ (44) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയതായിരുന്നു സന്തോഷ് കുമാര്‍. എന്നാല്‍ ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട്ടില്‍ എത്താതിനെ തുടര്‍ന്ന് കുടുംബം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സ്റ്റേഷന്റെ അടച്ചുപൂട്ടിയ ടെറസില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന് പറയപ്പെടുന്നു. ആത്മഹത്യകുറിപ്പ് കണ്ടെത്തി. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

മുഹമ്മ കപ്പേള സ്‌കൂളിന് സമീപമാണ് സന്തോഷിന്റെ വീട്. ഭാര്യയും രണ്ട് പെണ്‍ മക്കളുമുണ്ട്.