20
Jun 2023
Sat
20 Jun 2023 Sat

റിയാദ്: വെൽഡിങ്ങിനിടെ എണ്ണടാങ്ക് പൊട്ടിത്തെറിച്ച് ആലപ്പുഴ സ്വദേശി റിയാദിൽ മരിച്ചു . ആലപ്പുഴ മാങ്കാംകുഴി സ്വദേശി പാറക്കാട്ട് ഫിലിപ് ജോർജ് എന്ന ഇബ്രാഹീം ഫിലിപ്പ് (55)ആണ് മരിച്ചത്. ചോർച്ച അടക്കുന്നതിന്റെ ഭാഗമായി ക്രൂഡ് ഓയിൽ ടാങ്ക് വെൽഡ് ചെയ്യുന്നതിനിടെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദിനടുത്ത മുസാഹ്മിയയിൽ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. യമാമ കമ്പനിയിലെ ഗാരേജിലെ വെൽഡറായിരുന്നു ഇദ്ദേഹം. അരാംകോയിൽ നിന്ന് ക്രൂഡ്ഓയിൽ കൊണ്ടുവരുന്ന ടാങ്കർ ചോർച്ചയെ തുടർന്ന് വർക്ക് ഷോപ്പിലെത്തിച്ചിരുന്നു. വെൽഡ് ചെയ്യാൻ കട്ട് ചെയ്യുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. കെട്ടിടത്തിന്റെ മുകളിലേക്ക് തെറിച്ചുവീണ ഇദ്ദേഹത്തിന്റെ മൃതദേഹം പൊലീസെത്തിയാണ് പുറത്തെടുത്തത്. മൃതദേഹം മുസാഹ്മിയ ആശുപത്രിയിലാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക