ആലപ്പുഴ കായംകുളം വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ കടിയേറ്റ ആറുപേര്‍ വിവിധ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് പ്രദേശത്തെ ആറുപേര്‍ക്ക് നായയുടെ കടിയേറ്റത്.
|
മണിക്കൂറുകള്‍ ശ്രമത്തിനൊടുവില്‍ നായയെ പിടികൂടിയെങ്കിലും വൈകാതെ ചത്തു. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് നായയില്‍ പേവിഷ ബാധ സ്ഥിരീകരിച്ചത്.
ഗംഗാധരന്‍, രാമചന്ദ്രന്‍, മറിയാമ്മ, രാജന്‍, ഹരികുമാര്‍ തുടങ്ങിയവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരുടെ മൂക്കും മുഖവും ചുണ്ടും വയറിലുമടക്കം നായയുടെ കടിയേറ്റിട്ടുണ്ട്.
നായയുടെ കടിയേറ്റ് ഗംഗാധരന്‍ വിളിച്ചുകൂകി ബഹളമുണ്ടാക്കുന്നതുകേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രന് കടിയേറ്റത്. അയല്‍പക്കത്തെ ബന്ധുവായ കുട്ടിയെ നായ കടിക്കാന്‍ ഓടിച്ചപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് മറിയാമ്മയെ നായ ആക്രമിച്ചത്. മറിയാമ്മയുടെ മൂക്ക്, ചുണ്ട്, മുഖം എന്നിവിടങ്ങള്‍ കടിച്ചുപറിച്ച നിലയിലാണ്. ഹരികുമാറിന്റെ വയറിലാണ് നായ കടിച്ചത്.
പ്രദേശത്തെ തെരുവുനായ്ക്കള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും പേവിഷ പ്രതിരോധ കുത്തിവെയ്പെടുക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ALSO READ: വളര്‍ത്തുനായയുടെ കടിയേറ്റ അച്ഛനും മകനും പേവിഷബാധ മൂലം മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





