29
May 2026
Sat
29 May 2026 Sat
death

ആലപ്പുഴ: കനത്ത മഴയെത്തുടര്‍ന്ന് ഓടയിലെ മലിനജലത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ചാത്തനാട് സ്വദേശി ബോബച്ചന്‍ തങ്കച്ചന്‍ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാത്രി പ്രദേശത്ത് പെയ്ത കനത്ത മഴയ്ക്കിടെ നടന്നുപോകുമ്പോള്‍ കാല്‍ വഴുതി ഓടയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. രാത്രിയായതിനാലും കനത്ത മഴയായതിനാലും അപകടം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഇന്ന് രാവിലെയാണ് ഓടയില്‍ മൃതദേഹം കണ്ടെത്തിയത്.

ഓടയ്ക്ക് കൈവരിയോ സ്ലാബോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം ഓടയില്‍ നിന്നും പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക