27
Jul 2024
Thu
27 Jul 2024 Thu
siddaramaiah

ബെംഗളൂരു: സ്വകാര്യ മേഖലയിലെ വിവിധ ജോലികള്‍ കര്‍ണാടകക്കാര്‍ക്കു മാത്രമായി സംവരണം ചെയ്യുന്ന ബില്‍ പിന്‍വലിച്ച് സര്‍ക്കാര്‍.(All job for Kannadigar; Karnataka government withdrew the bill)  സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിലെ ഗ്രൂപ്പ് സി, ഡി തസ്തികകള്‍ മുഴുവനായും കന്നഡിഗര്‍ക്കു സംവരണം ചെയ്യുന്ന ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു. തീരുമാനം വിവാദമായതോടെ ഈ ട്വീറ്റ് മുഖ്യമന്ത്രി പിന്‍വലിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബില്‍ ഇപ്പോള്‍ ആലോചനാഘട്ടത്തിലാണെന്നും അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കുമെന്നും സിദ്ധരാമയ്യ പുതിയ ട്വീറ്റില്‍ വ്യക്തമാക്കി. ബില്ലിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാനത്തെ വ്യവസായ പുരോഗതിക്കു തീരുമാനം തിരിച്ചടിയാകുമെന്നു ഒട്ടേറെ വ്യവസായ പ്രമുഖര്‍ അഭിപ്രായപ്പെട്ടിരുന്നു.

സര്‍ക്കാര്‍ മേഖലയിലെ ഗ്രൂപ്പ് സി, ഡി തസ്തികകള്‍ നിലവില്‍ പൂര്‍ണമായും കന്നഡിഗര്‍ക്കു സംവരണം ചെയ്തിട്ടുണ്ട്. കന്നഡിഗര്‍ക്കു ജോലി നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കാനാണു സ്വകാര്യമേഖലയിലും സംവരണം ഉറപ്പാക്കണമെന്ന ആവശ്യം പരിഗണിച്ചതായി മുഖ്യമന്ത്രി കുറിച്ചത്.