ആല്‍വാര്‍: സ്കൂളിലെ പെണ്‍കുട്ടികളോടൊപ്പം ഡാമില്‍ കുളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് രാജസ്ഥാനിലെ ആല്‍വാറിലുള്ള സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു. പഡാക് ചപ്ലി ഗവ. സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പല്‍ ലാല്‍ ചന്ദ് മീനയ്ക്കെതിരെയാണ് നടപടി.
|
ഓഗസ്റ്റ് 15-ന് നീന്തല്‍ പഠിപ്പിക്കാനെന്ന പേരില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളോ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകളോ ഇല്ലാതെയാണ് അധ്യാപകന് വിദ്യാര്‍ത്ഥിനികളെ ഭരാജ് അണക്കെട്ടിലേക്ക് കൊണ്ടുപോയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഓഗസ്റ്റ് 22-നാണ് അധ്യാപകന് വിദ്യാര്‍ത്ഥിനികളോടൊപ്പം ഡാമില്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. വിദ്യാര്‍ഥിനികളെ കൈയിലെടുത്താണ് നീന്തല്‍ പഠിപ്പിച്ചതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ALSO READ: പിലാത്തറയില്‍ ലോറികള്‍ കൂട്ടിയിടിച്ച് തീപ്പിടിത്തം; രണ്ടു പേര് മരിച്ചു
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ചേരാത്ത രീതിയിലും പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുമാണ് അധ്യാപകന് പ്രവര്‍ത്തിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ബിക്കാനീറിലെ സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡയറക്ടറേറ്റ് സസ്പെന്ഷന് ഉത്തരവിറക്കിയത്. സംഭവത്തില്‍ മീനയ്ക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. സമിതി വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Tags: Alwar news, Rajasthan news, Principal suspended, Alwar viral video, Rajasthan education department, National news Malayalam, Crime news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



