22
Aug 2026
Sat
22 Aug 2026 Sat
maharashtra sambjaji nagar hill fall accident

ഛത്രപതി സംഭാജിനഗര്‍: മഹാരാഷ്ട്രയില്‍ ഒരേ കുടുംബത്തിലെ മൂന്ന് പേര്‍ മലമുകളില്‍ നിന്ന് താഴേക്ക് വീണ് മരിക്കാനിടയാക്കിയത് ഐഫോണിന്റെ ഇ.എം.ഐ (തവണ വ്യവസ്ഥ) അടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം. 18-കാരനായ കുനാല്‍, പിതാവ് മുരളിധര്‍ ചാന്ദ്ഗുഡെ, മാതാവ് സംഗീത എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഛത്രപതി സംഭാജിനഗറിലെ വാളൂജ് എം.ഐ.ഡി.സി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള തിസ്ഗാവ് മലമുകളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഐഫോണ്‍ വാങ്ങിയ കുനാല്‍, അതിന്റെ പ്രതിമാസ ഗഡുക്കള്‍ അടയ്ക്കാനായി വീട്ടുകാരോട് പണം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് അച്ഛനുമായി കടുത്ത വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് കോപിഷ്ഠനായ കുനാല്‍ രാവിലെ 10 മണിയോടെ വീടുവിട്ടിറങ്ങി സമീപത്തെ മലമുകളിലേക്ക് കയറി നില്‍ക്കുകയായിരുന്നു.

ALSO READ: ഓട്ടോറിക്ഷ ട്രിപ്പ് വിളിച്ച ഓസ്‌ട്രേലിയക്കാരി കയറിയത് റഫീക്കിന്റെ ജീവിതത്തിലേക്ക്; ആദ്യ കണ്‍മണിയെ കാണാന്‍ തടസ്സമായി വിസ

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാതാപിതാക്കളും നാട്ടുകാരും പോലീസും മൂന്ന് മണിക്കൂറോളം കുനാലിനെ താഴെയിറക്കാന്‍ ശ്രമിച്ചു. കുനാലിന് ഐഫോണ്‍ 15 പ്രോ വാങ്ങിനല്‍കാമെന്നും അമ്മയെ ഓര്‍ത്തെങ്കിലും പിന്മാറണമെന്നും നാട്ടുകാര്‍ കരഞ്ഞു അപേക്ഷിച്ചെങ്കിലും കുനാല്‍ വഴങ്ങിയില്ല.

ഉച്ചയ്ക്ക് ഒരു മണിയോടെ, അച്ഛന്‍ മുരളിധര്‍ മലമുകളിലേക്ക് കയറി കുനാലിനെ ബലമായി പിടിച്ചുവലിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ ഇരുവരുടെയും ബാലന്‍സ് തെറ്റി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഭര്‍ത്താവും മകനും കണ്‍മുന്നില്‍ വീണു മരിക്കുന്നത് കണ്ട മാതാവ് സംഗീതയും തൊട്ടുപിന്നാലെ മലമുകളില്‍ നിന്ന് താഴേക്ക് ചാടി. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: Maharashtra news, Chhatrapati Sambhajinagar, iPhone EMI suicide case, Tisgaon cliff tragedy, Waluj MIDC police, Crime news Malayalam, National news Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക