മേല്‍ക്കൂരയിലെ അറ്റകുറ്റപ്പണിക്കിടെ 40 അടി ഉയരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ആലപ്പുഴ ബീച്ചിന് സമീപത്തെ പൊതുമേഖലാ സ്ഥാപനമായ ഫോം മാറ്റിങ് കമ്പനിയില്‍ ഇന്നുരാവിലെയാണ് അപകടം. തുറവൂര്‍ വളമംഗലം വടക്ക് പുത്തന്‍കരിയില്‍ സുധീര്‍-സുനി ദമ്പതികളുടെ മകന്‍ സായന്ത്(24)ആണ് മരിച്ചത്.
|
മേല്‍ക്കൂരയുടെ മുകളില്‍ പണിയെടുക്കുന്നതിനിടെ ഷീറ്റ് തകരുകയും സായന്ത് താഴേക്ക് വീഴുകയുമായിരുന്നു. ഉടന്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: ലയ.
ALSO READ: അമിത വേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടറുകളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു സ്ത്രീകള്‍ മരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


